പ്രതിസന്ധി മറികടക്കാന്‍ വിവിധ സാമ്പത്തിക പരിഷ്കരണ പദ്ധതികള്‍ സൗദി പ്രഖ്യാപിച്ചിരുന്നു. ഇത് സ്വകാര്യമേഖലയില്‍ ജോലി അവസരങ്ങളുണ്ടാക്കുകയും വലിയ പ്രയാസത്തില്‍ നിന്ന് താല്‍ക്കാലികമായി കരകയറുകയും ചെയ്തു. ഇതിന് പിന്നാലെയാണ് സര്‍ക്കാറിന്റെ പുതിയ നീക്കം.
റിയാദ്: സ്വകാര്യ മേഖലയുമായി ചേര്‍ന്നുള്ള ബിസിനസ് സംരംഭങ്ങള്‍ക്ക് സൗദി അറേബ്യ സജ്ജമായി. സൗദിയിലെ സ്വകാര്യ കമ്പനികള്‍ പങ്കെടുത്ത ഫോറത്തിനൊടുവിലാണ് സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള പുതിയ പദ്ധതി തയാറായത്. ഇതിനുള്ള നിയമപരമായ കാര്യങ്ങള്‍ ഈ വര്‍ഷം അവസാനത്തോടെ നടപ്പിലായേക്കും. എണ്ണവിലയിടിഞ്ഞതോടെ ഗള്‍ഫ് രാജ്യങ്ങളില്‍ സ്വകാര്യമേഖലക്കുണ്ടായ ആഘാതം പരിഹരിക്കാന്‍ പുതിയ പദ്ധതിക്കായേക്കുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷ.
പ്രതിസന്ധി മറികടക്കാന്‍ വിവിധ സാമ്പത്തിക പരിഷ്കരണ പദ്ധതികള്‍ സൗദി പ്രഖ്യാപിച്ചിരുന്നു. ഇത് സ്വകാര്യമേഖലയില്‍ ജോലി അവസരങ്ങളുണ്ടാക്കുകയും വലിയ പ്രയാസത്തില്‍ നിന്ന് താല്‍ക്കാലികമായി കരകയറുകയും ചെയ്തു. ഇതിന് പിന്നാലെയാണ് സര്‍ക്കാറിന്റെ പുതിയ നീക്കം. സാമ്പത്തിക പ്രോത്സാഹന പാക്കേജുകള്‍ക്കൊപ്പം സ്വകാര്യ മേഖലയുമായി കൈകോര്‍ക്കുകയാണ് സര്‍ക്കാര്‍. സ്വകാര്യ മേഖലയുമായി സഹകരിച്ചുള്ള പദ്ധതി വിജയത്തിലേക്ക് നീങ്ങുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷ.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.