റിയാദ്: സൗദിയിലെ ആഴ്ചയില്‍ രണ്ടു ദിവസം അവധി നടപ്പാക്കുന്ന കാര്യത്തില്‍ സ്വകാര്യ മേഖലാ സ്ഥാപനങ്ങള്‍ക്ക് അഭിപ്രായമറിയിക്കാനുള്ള സമയപരിധി അവസാനിച്ചു. എട്ടു മണിക്കൂറില്‍ കൂടുതല്‍ ജോലിയെടുപ്പിക്കുന്നതും അവധി ദിനം ജോലിയെടുപ്പിക്കുന്നതും ഓവര്‍ടൈമായി കണക്കാക്കും. മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ അന്തിമ അംഗീകാരം വരുന്നതോടെ നിയമം പ്രാബല്യത്തിലാകും.
മാര്‍ച്ചില്‍ വരാനിരിക്കുന്ന തൊഴില്‍ നിയമ ഭേദഗതികള്‍ കണക്കാക്കിയാണ് പുതിയ നിയമം സൗദി അറേബ്യ കൊണ്ടു വരുന്നത്. നിലവില്‍ ആഴ്ചയില്‍ 48 മണിക്കൂറാണ് തൊഴിലെടുക്കേണ്ട സമയം. ഇത് നാല്പത് മണിക്കൂറായും കുറക്കാന്‍ നീക്കമുണ്ട്. ഉത്തരവ് പ്രാബല്യത്തിലായാല്‍ ഈ സമയത്തിനപ്പുറം ചെയ്യുന്ന ജോലിക്ക് അധിക ശമ്പളം നല്‍കേണ്ടി വരും. റമളാനില്‍ 36 മണിക്കൂറെന്നത് 30 മണിക്കൂറായും കുറയും.
അന്തിമ അംഗീകാരമായാല്‍ സ്വകാര്യ മേഖലയില്‍ 70 ലക്ഷത്തോളം വരുന്ന വിദേശ തൊഴിലാളികള്‍ക്കും ഇതിന്റെ ആനുകൂല്യം ലഭിക്കും. പ്രസവാവധി ശമ്പളത്തോടെ ഉള്ളത് പത്തില്‍ നിന്നും 14 ആഴ്ചയായും പുതിയ നീക്കത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.