
ബാംഗ്ലൂർ : ഗാർഡൻ സിറ്റി യൂണിവേഴ്സിറ്റി ബാംഗ്ലൂർ കേരള സമാജം ഐ എ എസ് അക്കാഡമിയുടെ സഹകരണത്തോടെ സിവിൽ സർവീസസ് പരീക്ഷക്ക് തയാറെടുക്കുന്നവർക്കായി സൗജന്യ ഏക ദിന ശില്പശാല സംഘടിപ്പിക്കുന്നു. ഒക്ടോബർ 8 ഞായറാഴ്ച സംഘടിപ്പിക്കുന്ന ശില്പശാലക്ക് ബാംഗ്ലൂർ കേരള സമാജം ഐ എ എസ് അക്കാഡമിയുടെ മുഖ്യ ഉപദേഷ്ട്ടാവും കസ്റ്റംസ് ആൻഡ് സെൻട്രൽ എക്സൈസ് ജോയിന്റ് കമ്മീഷണറുമായ പി . ഗോപകുമാർ ഐ ആർ എസ് നേതൃത്വം നൽകും. പരീക്ഷാപരിശീലത്തിന് സമഗ്രമായ ഒരു രൂപരേഖ നൽകുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം.
2011 -ൽ ബാംഗ്ലൂർ കേരള സമാജം ആരംഭിച്ച ഐ എ എസ് അക്കാഡമിയിൽ നിന്നും ഇതുവരെ 69 പേർ ഐ എ എസ്, ഐ എഫ് എസ് , ഐ പി എസ്, ഐ ആർ എസ് തുടങ്ങിയ സർവീസുകളിലേക്ക് തെരഞ്ഞടുക്കപ്പെട്ടിട്ടുണ്ട്. പ്രിലിമിനറി, മെയിൻ, അഭിമുഖം എന്നീ തലങ്ങളിൽ വിദഗ്ധ പരിശീലനം നൽകി വരുന്നു . സിവിൽ സർവീസ് ഉദ്യോഗസ്ഥരും വിവിധ വിഷയത്തിലെ വിദഗ്ധരും അടങ്ങുന്ന സമിതിയാണ് പരിശീലനം നൽകുന്നത്.
ശില്പശാലയിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ ഒക്ടോബർ 5 നു മുമ്പ് 9620389067 എന്ന നമ്പറിലോ keralasamajamiasacademy@gmail.com ഇമെയിൽ വിലാസത്തിലോ പേര് രജിസ്റ്റർ ചെയ്യണം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.