Currency

സൗദിയില്‍ തുറമുഖ ജോലികള്‍ സ്വദേശിവത്കരിക്കുന്നു

സ്വന്തം ലേഖകന്‍Friday, October 20, 2017 7:02 am

കയറ്റുമതി, ഇറക്കുമതി എന്നിവയുടെ 90 ശതമാനവും സൗദിയില്‍ തുറമുഖം വഴിയാണ്. ഈ മേഖലയില്‍ പതിനായിരങ്ങളാണ് ജോലി ചെയ്യുന്നത്. തുറമുഖങ്ങളിലെ ഓഫീസ് ജോലികള്‍ക്ക് പുറമെ ഓപറേഷന്‍, സാങ്കേതികവിദ്യ, മറൈന്‍ എന്നിവയില്‍ കൂടി സ്വദേശികള്‍ക്ക് സംവരണം ഏര്‍പ്പെടുത്താനാണ് തുറമുഖ അതോറിറ്റിയുടെ നീക്കം.

റിയാദ്: സൗദിയിലെ തുറമുഖ ജോലികളില്‍ സ്വദേശിവത്കരണം നടപ്പാക്കുന്നു. ഗതാഗത മന്ത്രി ഡോ. നബീല്‍ അല്‍ ആമൂദിയാണ് ഇക്കാര്യം അറിയിച്ചത്. തുറമുഖങ്ങളിലെ ഓഫീസ് ജോലികള്‍ക്ക് പുറമെ ഓപറേഷന്‍, സാങ്കേതികവിദ്യ, മറൈന്‍ എന്നിവയില്‍ കൂടി സ്വദേശികള്‍ക്ക് സ്വദേശിവത്കരണം ഏര്‍പ്പെടുത്താനാണ് നീക്കം.

കയറ്റുമതി, ഇറക്കുമതി എന്നിവയുടെ 90 ശതമാനവും സൗദിയില്‍ തുറമുഖം വഴിയാണ്. ഈ മേഖലയില്‍ പതിനായിരങ്ങളാണ് ജോലി ചെയ്യുന്നത്. തുറമുഖങ്ങളിലെ ഓഫീസ് ജോലികള്‍ക്ക് പുറമെ ഓപറേഷന്‍, സാങ്കേതികവിദ്യ, മറൈന്‍ എന്നിവയില്‍ കൂടി സ്വദേശികള്‍ക്ക് സംവരണം ഏര്‍പ്പെടുത്താനാണ് തുറമുഖ അതോറിറ്റിയുടെ നീക്കം. വിഷന്‍ 2030ന്റെ ഭാഗമായുള്ള പദ്ധതികള്‍ വഴി കപ്പല്‍ തുറമുഖങ്ങളുടെ വികസനവും ചരക്കുഗതാഗതത്തില്‍ വര്‍ധനവും പ്രതീക്ഷിക്കുന്നുണ്ട് സൗദി.

ഈ സാഹചര്യത്തില്‍ രൂപപ്പെടുന്ന പുതിയ തൊഴിലവസരങ്ങള്‍ സ്വദേശികള്‍ക്ക് ലഭ്യമാവണമെന്നതാണ് ലക്ഷ്യം. മേഖലയില്‍ ജോലി ചെയ്യുന്ന നിര്‍ണായക സ്ഥാനങ്ങളിലുള്ള വിദേശികള്‍ സ്വദേശികള്‍ക്ക് വഴി മാറേണ്ടി വരും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x