Currency

ഉംറ സീസണ്‍ തുടങ്ങി; 70 ലക്ഷത്തിലധികം തീര്‍ഥാടകര്‍ മക്കയിലെത്തും

സ്വന്തം ലേഖകന്‍Sunday, October 22, 2017 11:02 am

റമദാന്‍ ഉള്‍പ്പെടെയുള്ള എട്ട് മാസക്കാലം നീണ്ടുനില്‍ക്കുന്ന ഈ വര്‍ഷത്തെ ഉംറ സീസണില്‍ 70 ലക്ഷത്തിലധികം തീര്‍ഥാടകരാണ് ഉംറ നിര്‍വഹിക്കാനായി മക്കയിലെത്തുക. ഇവരെ സ്വീകരിക്കാനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായിട്ടുണ്ട്. കഴിഞ്ഞ തവണ 67 ലക്ഷം തീര്‍ഥാടകരാണ് മക്കയിലെത്തിയത്.

മക്ക: ഈ വര്‍ഷത്തെ ഉംറ സീസണിന് തുടക്കമായി. റമദാന്‍ ഉള്‍പ്പെടെയുള്ള എട്ട് മാസക്കാലം നീണ്ടുനില്‍ക്കുന്ന ഈ വര്‍ഷത്തെ ഉംറ സീസണില്‍ 70 ലക്ഷത്തിലധികം തീര്‍ഥാടകരാണ് ഉംറ നിര്‍വഹിക്കാനായി മക്കയിലെത്തുക. ഇവരെ സ്വീകരിക്കാനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായിട്ടുണ്ട്. കഴിഞ്ഞ തവണ 67 ലക്ഷം തീര്‍ഥാടകരാണ് മക്കയിലെത്തിയത്.

തീര്‍ഥാടകരെ സ്വീകരിക്കാന്‍ മക്ക, മദീന ഹറമുകള്‍ സജ്ജമാണ്. താമസം, ഗതാഗതം, സംസം വിതരണം തുടങ്ങി വിവിധ വകുപ്പുകള്‍ തീര്‍ഥാടകര്‍ക്ക് സേവനം ചെയ്യാനൊരുങ്ങിക്കഴിഞ്ഞു. സൗദി വിഷന്‍ 2030ന്റെ ഭാഗമായി വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് തീര്‍ഥാടകരുടെ എണ്ണത്തിലെ വര്‍ധനവ്.

100 രാജ്യങ്ങളില്‍ നിന്നാണ് തീര്‍ഥാടകരില്‍ ഭൂരിഭാഗവും. 4,000ലധികം ഏജന്‍സികളിലൂടെയാണ് തീര്‍ഥാടകരുടെ യാത്രാനടപടികള്‍. വിസ കാലാവധി കഴിയുന്നതോടെ തീര്‍ഥാടകര്‍ സൗദി വിടണം. ഇതിനായി ഒമ്പത് മാസം നീളുന്ന ബോധവത്കരണമുണ്ടാകും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x