Currency

ഉംറ തീര്‍ഥാടകരുടെ എണ്ണത്തില്‍ ഇന്ത്യ രണ്ടാമത്

സ്വന്തം ലേഖകന്‍Wednesday, November 14, 2018 12:59 pm

ജിദ്ദ: സൗദിയിലെത്തുന്ന ഉംറ തീര്‍ഥാടകരില്‍ ഇന്ത്യക്കാര്‍ക്കു രണ്ടാം സ്ഥാനം. 2 മാസത്തിനിടെ ഒന്നരലക്ഷത്തോളം ഇന്ത്യക്കാരാണ് ഉംറ നിര്‍വഹിക്കാനെത്തിയത്. പാക്കിസ്ഥാനാണ് ഒന്നാം സ്ഥാനത്ത്. ഇന്തൊനീഷ്യ മൂന്നാം സ്ഥാനത്തുണ്ട്. 60 ദിവസത്തിനിടെ 10 ലക്ഷത്തോളം ഉംറ വീസകള്‍ അനുവദിച്ചതായി ഹജ്, ഉംറ മന്ത്രാലയം അറിയിച്ചു. സെപ്റ്റംബര്‍ 11 മുതല്‍ ഈ മാസം 7 വരെയുള്ള കണക്കനുസരിച്ചാണ് ഇത്രയും ഉംറ വീസകള്‍ അനുവദിച്ചത്.

ഇതിനോടകം 6.95 ലക്ഷം തീര്‍ഥാടകര്‍ പുണ്യഭൂമിയില്‍ എത്തി. നിലവില്‍ 2.94 ലക്ഷം തീര്‍ഥാടകര്‍ സൗദിയിലുണ്ട്. ഇതില്‍ 1.98 പേര്‍ മക്കയിലും 95,981 പേര്‍ മദീനയിലുമാണ്. 4 ലക്ഷത്തിലേറെപ്പേര്‍ ഉംറ നിര്‍വഹിച്ചു സ്വദേശങ്ങളിലേക്കു തിരിച്ചുപോയതായും മന്ത്രാലയം അറിയിച്ചു. ഉംറ തീര്‍ഥാടകരില്‍ 6.5 ലക്ഷം പേര്‍ വിമാനമാര്‍ഗവും അരലക്ഷത്തോളം പേര്‍ കപ്പല്‍മാര്‍ഗവുമാണ് എത്തിയത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x