വാണിജ്യം, ധനകാര്യം, വ്യവസായം, കൃഷി, സേവനം എന്നീ മേഖലയിലെ തൊഴിലുകളാണ് സ്വദേശികള്‍ക്കായി മാറ്റി വെക്കുന്നത്. തൊഴില്‍, സാമൂഹ്യക്ഷേമ മന്ത്രി ഡോ. അലി അല്‍ഗഫീസാണ് ഇക്കാര്യം അറിയിച്ചത്.
റിയാദ്: സൗദിയില്‍ നടത്തിവരുന്ന ഊര്‍ജ്ജിത സ്വദേശിവത്കരണം അഞ്ച് പുതിയ മേഖലകളിലേക്കു കൂടി. വാണിജ്യം, ധനകാര്യം, വ്യവസായം, കൃഷി, സേവനം എന്നീ മേഖലയിലെ തൊഴിലുകളാണ് സ്വദേശികള്‍ക്കായി മാറ്റി വെക്കുന്നത്. തൊഴില്‍, സാമൂഹ്യക്ഷേമ മന്ത്രി ഡോ. അലി അല്‍ഗഫീസാണ് ഇക്കാര്യം അറിയിച്ചത്. വാണിജ്യ വ്യവസായ മേഖലയിലേക്ക് സ്വദേശി വത്കരണം വ്യാപിപ്പിക്കുന്നതിനായി പ്രത്യേക സമിതികള്‍ രൂപീകരിക്കാനും തീരുമാനിച്ചു.
എന്നാല്‍ ഈ മേഖലയിലെ ഏതെല്ലാം തസ്തികകളിലാണ് സ്വദേശളികള്ക്ക് നീക്കി വെക്കുകയെന്നോ എത്ര ശതമാനം വരെ സ്വദേശിവത്കരണം നിര്ബന്ധമാക്കുമെന്നോ മന്ത്രി വ്യക്തമാക്കിയിട്ടില്ല. അതേസമയം സ്വദേശി വത്കരണം ഈ മേഖലയില്‍ പൂര്‍ത്തിയാക്കാന്‍ ഓരോ മേഖലയിലെയും വിദഗ്ദരുടെ സമിതിയുണ്ടാക്കും. സ്വദേശി യുവാക്കള്‍ക്ക് കൂടുതല്‍ തൊഴിലവസരം സൃഷ്ടിക്കാന്‍ ഓരോ ഘട്ടത്തിലും സ്വദേശിവത്കരണത്തിന്റെ തോത് ഉയര്‍ത്തുമെന്നും മന്ത്രി പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.