Currency

സൗദിയില്‍ സ്വദേശിവത്കരിച്ച മേഖലകളില്‍ സ്വദേശികള്‍ മാത്രം; വിദേശികള്‍ക്ക് പിഴ ചുമത്തി നാടുകടത്തും

സ്വന്തം ലേഖകന്‍Saturday, November 11, 2017 7:19 am

സ്വദേശികള്‍ക്ക് അവകാശപ്പെട്ട ഏതെങ്കിലും ജോലിയില്‍ വിദേശികളെ കണ്ടെത്തിയാല്‍ ഇവര്‍ക്ക് പിഴ ചുമത്തി നാടുകടത്തും. അതേസമയം സ്ഥാപനങ്ങളാണ് കുറ്റക്കാരെങ്കില്‍ പിഴ സ്ഥാപനത്തിന് നല്‍കും.

 

റിയാദ്: സ്വദേശികള്‍ക്ക് സംവരണമേര്‍പ്പെടുത്തിയ തസ്തികയില്‍ വിദേശികളെ തുടരാന്‍ അനുവദിക്കില്ല. നിയമലംഘനം കണ്ടെത്താന്‍ പരിശോധന കര്‍ശനമാക്കുമെന്നും തൊഴില്‍ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസം വിദേശികള്‍ ജോലി ചെയ്യുന്നതായി കാണിച്ച് അല്‍ മുര്‍സലാത്ത് കോപ്ലക്‌സില്‍ സ്വദേശികള്‍ മൊബൈല്‍ കടകളടച്ച് പ്രതിഷേധിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

വിഷയം ചൂണ്ടിക്കാട്ടി തൊഴില്‍ മന്ത്രാലയത്തിന് ഇവര്‍ പരാതിയും നല്‍കി. ഇതിനു പിന്നാലെയാണ് സൗദി സ്വകാര്യ മേഖലയില്‍ സ്വദേശികള്‍ക്ക് സംവരണം ഏര്‍പ്പെടുത്തിയ മേഖലകളില്‍ വിദേശികള്‍ ജോലി ചെയ്യുന്നില്ലെന്ന് തൊഴില്‍ മന്ത്രാലയം പരിശോധന നടത്തി ഉറപ്പുവരുത്തുമെന്ന് അധികൃതര്‍ അറിയിച്ചത്.

സൗദിയില്‍ മൊബൈല്‍ മേഖല 100 സ്വദേശിവത്കരിച്ചതാണ്. സ്വദേശികള്‍ക്ക് അവകാശപ്പെട്ട ഏതെങ്കിലും ജോലിയില്‍ വിദേശികളെ കണ്ടെത്തിയാല്‍ ഇവര്‍ക്ക് പിഴ ചുമത്തി നാടുകടത്തും. അതേസമയം സ്ഥാപനങ്ങളാണ് കുറ്റക്കാരെങ്കില്‍ പിഴ സ്ഥാപനത്തിന് നല്‍കും. സംവരണം ഏര്‍പ്പെടുത്തിയ മേഖലയില്‍ സ്വദേശികളുടെ പേരില്‍ നടത്തപ്പെടുന്ന ബിനാമി സ്ഥാപനങ്ങളും പരിശോധനയില്‍ കണ്ടത്തൊനായിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x