
ബാംഗ്ലൂർ: 12 മത് ഗർഷോം പുരസ്കാരങ്ങൾ ഡിസംബർ ഒന്നിന് ദുബായ് അറ്റ്ലാന്റിസ് ദി പാമിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും. യു എ ഇ ഫെഡറൽ നാഷണൽ കൌൺസിൽ അംഗം ബ്രിഗേഡിയർ H.E മുഹമ്മദ് അഹമദ് അൽ യംമാഹി, പോണ്ടിച്ചേരി നിയമസഭാ സ്പീക്കർ വൈത്തിലിംഗം, കർണാടക പൊതുവിതരണ വകുപ്പ് മന്ത്രി യു. ടി ഖാദർ എന്നിവർ മുഖ്യാതിഥികളായിരിക്കും. വെള്ളിയാഴ്ച വൈകുന്നേരം ഏഴിന് നടക്കുന്ന ചടങ്ങിൽ 21 രാജ്യങ്ങളിൽ നിന്നെത്തുന്ന പ്രവാസി മലയാളികൾ പങ്കെടുക്കുന്നുണ്ട്.
ഗർഷോം മുൻ അവാർഡ് ജേതാവും അബുദാബിയിലെ എൻ ടി എസ് ഗ്രൂപ്പ് ചെയർമാനുമായ ഡോ. ഫ്രാൻസിസ് ക്ളീറ്റസ്സാണ് 12 മത് ഗർഷോം അവാർഡ്ദാന ചടങ്ങിന്റെ രക്ഷാധികാരി. ലിജു മാത്യു, മുൻ കർണാടക എം എൽ എ ഐവാൻ നിഗളി, തമിഴ്നാട് പിസിസി സെക്രട്ടറി ഷിജു എബ്രഹാം, സനൽ പിള്ള, ജൈജോ ജോസഫ് എന്നിവരുടെ നേതൃത്വത്തിലാണ് ചടങ്ങിനുള്ള ഒരുക്കങ്ങൾ നടക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.