Currency

വിദേശ വിമാന കമ്പനികളിലും സ്വദേശിവത്കരണം; സൗദിയില്‍ 1500ഓളം വിദേശികള്‍ക്ക് ജോലി നഷ്ടമാകും

സ്വന്തം ലേഖകന്‍Thursday, March 15, 2018 12:46 pm

റിയാദ്: സൗദി അറേബ്യയിലെ വിമാനത്താവളങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വിദേശ വിമാന കമ്പനികളിലും സ്വദേശിവത്കരണം ഉടന്‍ നടപ്പിലാക്കും. ജിദ്ദ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലാണ് സ്വദേശിവത്കരണം ആദ്യം നടപ്പിലാക്കുന്നത്. ഇവിടെ ജോലി ചെയ്യുന്ന വിദേശികളെ ഒഴിവാക്കി പകരം സ്വദേശികളെ നിയമിക്കാന്‍ വിദേശ കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കി. 1500ഓളം വിദേശികള്‍ക്കാണ് ജോലി നഷ്ടമാകുന്നത്.

വിദേശ വിമാന കമ്പനികളുടെ എല്ലാ തസ്തികകളിലും സ്വദേശികള്‍ക്ക് ജോലി ഉറപ്പാക്കുകയാണ് ലക്ഷ്യം. തീരുമാനത്തിന് വിരുദ്ധമായി വിദേശികള്‍ക്ക് ജോലി നല്‍കുന്ന കമ്പനികള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും. വിവിധ വിമാന കമ്പനി ഏജന്‍സികള്‍, ഗ്രൗണ്ട് സപ്പോര്‍ട്ട് സര്‍വീസ് കമ്പനി എന്നിവടങ്ങളില്‍ ജോലി ചെയ്യുന്ന വിദേശികളുടെ ജോലിയെ ഇത് കാര്യമായി ബാധിക്കും. യോഗ്യരായ സ്വദേശി യുവാക്കള്‍ക്ക് എയര്‍പോര്‍ട്ടുകളില്‍ ജോലി കണ്ടെത്താനാണ് ശ്രമിക്കുന്നതെന്ന് എയര്‍പോര്‍ട്ട് അഡ്മിനിസ്ട്രേഷന്‍ വക്താവ് തുര്‍ക്കി അല്‍ ദീബ് പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x