
റിയാദ്: സൗദിയില്‍ വിദ്യാഭ്യാസ മേഖലയിലും സമ്പൂര്‍ണ്ണ സ്വദേശിവത്ക്കരണം നടപ്പാക്കാന്‍ സൗദി തൊഴില്‍ സാമൂഹിക വികസന മന്ത്രാലയം നീക്കമാരംഭിച്ചു. ആദ്യ ഘട്ടത്തില്‍ അസീര്‍ പ്രവിശ്യയിലാണ് സ്വദേശിവത്ക്കരണം നടപ്പാക്കുന്നത്. പിന്നീട് പദ്ധതി ഘട്ടം ഘട്ടമായി രാജ്യത്തെ വിവിധ പ്രവിശ്യകളിലേക്ക് വ്യാപിപ്പിക്കും.
അസീര്‍ പ്രവിശ്യയില്‍ ആഗസ്റ്റ് 29 മുതലാണ് സൗദിവത്ക്കരണം പ്രഖ്യാപിച്ചിരിക്കുന്നത്. ആദ്യ ഘട്ടത്തില്‍ ഗേള്‍സ് വിഭാഗത്തില്‍ നടപ്പിലാക്കുന്ന സ്വദേശിവത്ക്കരണം ബോയ്സ് സെക്ഷനുകളിലും നിര്‍ബന്ധമാക്കാനാണ് പദ്ധതി. അസീര്‍ പ്രവിശ്യയില്‍ വിദ്യാഭ്യാസ മേഖലയടക്കം എട്ടു മേഖലകളില്‍ സ്വദേശിവത്ക്കരണം നടപ്പാക്കാന്‍ പ്രവിശ്യാ അധികൃതര്‍ തൊഴില്‍ സാമൂഹിക വികസന മന്ത്രാലയവുമായി ധാരണ കരാറില്‍ ഒപ്പു വെച്ചിട്ടുണ്ട്.
റോഡുകളില്‍ വാഹനങ്ങള്‍ കേടായാല്‍ കയറ്റി കൊണ്ട് പോകുന്ന വീഞ്ച്, ഡയന, ചരക്ക് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസുകള്‍, തപാല്‍ ഏജന്‍സികള്‍, ഇന്‍ഷുറന്‍സ് കമ്പനി ഓഫീസുകള്‍ എന്നീ മേഖലകളില്‍ ഈ വര്‍ഷവും ട്രാവല്‍ ഏജന്‍സികള്‍, സന്നദ്ധ സംഘടനകള്‍, സാമൂഹിക വികസന സമിതികള്‍, മാളുകള്‍ എന്നിവിടങ്ങളില്‍ അടുത്ത വര്‍ഷവും അസീര്‍ മേഖലയില്‍ സമ്പൂര്‍ണ്ണ സ്വദേശിവത്ക്കരണം നടപ്പാക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.