Currency

സ്വദേശിവത്കരണം ഇന്ത്യക്കാരെ ചെറിയ തോതില്‍ മാത്രമാണ് ബാധിച്ചതെന്ന് ഇന്ത്യന്‍ അംബാസിഡര്‍

സ്വന്തം ലേഖകന്‍Friday, April 27, 2018 11:51 am

 

റിയാദ്: സൗദിയില്‍ നടപ്പിലാക്കുന്ന സ്വദേശിവത്കരണം ഇന്ത്യക്കാരെ ചെറിയ തോതില്‍ മാത്രമാണ് ബാധിച്ചതെന്ന് ഇന്ത്യന്‍ അംബാസിഡര്‍ അഹമ്മദ് ജാവേദ്. സൗദിയില്‍ നടപ്പിലാക്കിയ സ്വദേശി വല്‍ക്കരണം എല്ലാവരെയും പോലെ ഇന്ത്യക്കാരെയും ചെറിയ തോതില്‍ ബാധിച്ചിട്ടുണ്ട്. എങ്കിലും ഇന്ത്യന്‍ തൊഴിലാളികളുടെ എണ്ണത്തില്‍ കുറവ് സംഭവിച്ചിട്ടില്ല. മടങ്ങിപ്പോകുന്നതിനേക്കാള്‍ കൂടുതല്‍ പേര്‍ സൗദിയിലേക്ക് പുതുതായി എത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സൗദിഅറേബ്യ നടപ്പിലാക്കി വരുന്ന ദേശീയ പരിവര്‍ത്തന പദ്ധതിയാണ് വിഷന്‍ 2030. ഇതിന്റെ ഭാഗമായുള്ള സാമ്പത്തിക നയോപായ പരിപാടികളില്‍ തന്ത്ര പ്രധാനമായ പങ്കാളിത്തം നല്‍കുന്ന എട്ട് രാജ്യങ്ങളില്‍ ഒന്ന് ഇന്ത്യയാണെന്നും ജാവേദ് പറഞ്ഞു. സൗദിയുടെ പൈതൃകോല്‍സവമായ ജനാദ്രിയ ഫെസ്റ്റില്‍ ഇന്ത്യയെ അതിഥി രാജ്യമായി ക്ഷണിച്ചത് ഇന്ത്യക്ക് കിട്ടിയ അംഗീകരിമാണെന്നും അംബാസിഡര്‍ പറഞ്ഞു.

റിയാദിലെ ഇന്ത്യന്‍ എംബസിയില്‍ പ്രവാസികളായ ഇന്ത്യക്കാര്‍ക്ക് നിരവധി സേവനങ്ങളുണ്ട്. സേവനങ്ങള്‍ക്കായി ആഴ്ചയില്‍ ഏഴ് ദിവസവും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ടോള്‍ ഫ്രി ടെലിഫോണ്‍ സംവിധാനം ഒരുക്കിയതായും അംബാസിഡര്‍ കൂട്ടി ചേര്‍ത്തു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x