
ബഹ്റൈന്‍: ബഹ്റൈനില്‍ മൂല്യവര്‍ധിത നികുതി- വാറ്റ്- നടപ്പിലാക്കാന്‍ പാര്‍ലിമെന്റ് യോഗം അനുമതി നല്കി. ജനുവരി ഒന്ന് മുതല്‍ രാജ്യത്ത് വാറ്റ് പ്രാബല്യത്തില്‍ വരുമെന്നാണ് സൂചന. മൂല്യ വര്‍ധിത നികുതി നടപ്പിലാക്കുന്നതിനുള്ള ജി.സി.സി രാഷ്ട്രങ്ങളുടെ ഏകീക്യത ഗള്‍ഫ് കരാര്‍ ബഹ് റൈന്‍ അംഗീകരിച്ചതിന്റെ ഭാഗമായാണ് നാഷണല്‍ അസംബ്ലി യോഗം വാറ്റ് നടപ്പിലാക്കാന്‍ അനുമതി നല്‍കിയത്.
ഭരണഘടനാപരവും നിയമപരവുമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്ന മുറക്ക് രാജ്യത്ത് മൂല്യ വര്‍ധിത നികുതി നടപ്പില്‍ വരുമെന്ന് അധികൃതര്‍ മുന്‍കൂട്ടി പ്രഖ്യാപിച്ചിരുന്നു. നികുതി സംബന്ധിച്ച ജി.സി.സി രാഷ്ട്രങ്ങളുടെ ഏകീകൃത കരാറില്‍ ബഹ് റെന്‍ ധനകാര്യ വകുപ്പ് മന്ത്രി ശൈഖ് അഹ്മദ് ബിന്‍ മുഹമ്മദ് അല്‍ ഖലീഫ ഒപ്പ് വെച്ചതിന്റെ ചുവട് പിടിച്ചാണിത്.
സാധനങ്ങളിലും സേവനങ്ങളിലും അഞ്ച് ശതമാനം എന്ന കണക്കിലാണ് മൂല്യ വര്‍ധിത നികുതി ചുമത്തുകയെന്നാണ് വാറ്റ് സംബന്ധിച്ച് ധനമന്ത്രി നേരത്തെ നടത്തിയ പ്രസ്താവന. അടിസ്ഥാന ഭക്ഷ്യ ഉല്പന്നങ്ങളിലും മരുന്നുകളിലും അനുബന്ധ വസ്തുക്കളിലും നികുതി വര്‍ധനവ് നടപ്പിലാക്കാന്‍ സാധ്യതയില്ലെന്നും മന്ത്രി സൂചന നല്‍കിയിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.