Currency

പള്ളികളിലെ ജു​മു​അ നമസ്കാരം: ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​​ന്റെ നി​ര്‍ദേ​ശ​ങ്ങ​ള്‍

Monday, June 1, 2020 10:56 am
Bahrain-Namaskaram

മനാമ: പള്ളികളില്‍ നമസ്കാരം സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ബഹ്‌റൈൻ നീതിന്യായ, ഇസ്ലാമിക കാര്യ, ഔഖാഫ് മന്ത്രാലയം പ്രത്യേക നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ജൂണ്‍ അഞ്ച് മുതല്‍ ജുമുഅ നമസ്കാരത്തിന് അനുവാദം നല്‍കിയിട്ടുണ്ട്. ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫ രാജാവിന്റെ പ്രത്യേക നിര്‍ദേശ പ്രകാരമാണ് പള്ളികൾ തുറക്കുന്നത്.

ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍

നമസ്കാര സമയത്തേക്ക് മാത്രമായിരിക്കും പള്ളികള്‍ തുറക്കുക.

നമസ്കാര ശേഷം ഉടന്‍ തന്നെ പള്ളികള്‍ അടക്കണം.

നമസ്കാരത്തിന് മുമ്പും ശേഷവും പള്ളികള്‍ അണുവിമുക്തമാക്കണം.

നമസ്കരിക്കുന്നവര്‍ക്കിടയില്‍ രണ്ട് മീറ്റര്‍ അകലം ഉണ്ടായിരിക്കണം.

പ്രവേശന കവാടങ്ങളില്‍ തന്നെ സാനിറ്റൈസര്‍ സ്ഥാപിക്കേണ്ടതാണ്.

നമസ്കരിക്കാനത്തെുന്നവര്‍ സ്വന്തമായി നമസ്കാരപടം കൊണ്ടുവരണം.

എല്ലാവരും മാസ്ക് ധരിച്ചിരിക്കണം.

സ്ത്രീകള്‍, പ്രായമായവര്‍, കുട്ടികള്‍ എന്നിവര്‍ പള്ളികളില്‍ വരുന്നതു പ്രോത്സാഹിപ്പിക്കരുത്.

സ്ഥാപനങ്ങളും കമ്പനികളും ജീവനക്കാര്‍ക്ക് നമസ്കരിക്കാന്‍ പ്രത്യേക സൗകര്യം ഒരുക്കണം.

 

Islamic prayer in Bahrain from June 5th


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x