
സലാല: ഒമാന്റെ 48-ാമത് ദേശിയ ദിനാഘോഷങ്ങള്‍ക്ക് വൈവിധ്യമാര്‍ന്ന പരിപാടികളോടെ തുടക്കമായി. വരും ദിവസങ്ങളില്‍ വിവിധ വിലായത്തുകളിലും ഗവര്‍ണറേറ്റുകളിലുമായി ആഘോഷ പരിപാടികള്‍ രാജ്യത്തുടനീളം ഒരുക്കിയിട്ടുണ്ട്. ആഘോഷങ്ങള്‍ നവംബര്‍ 30 വരെ നീണ്ടു നില്ക്കും.
റുമൈസിലെ അല്‍ റഹബ സ്റ്റേഡിയത്തില്‍, റോയല്‍ ഹോര്‍സ് ക്ലബ് കുതിരകളുടെ പ്രത്യേക പ്രദര്‍ശനങ്ങളും മത്സരങ്ങളും സംഘടിപ്പിച്ചു. ഒമാന്‍ ഭരണാധികാരി സുല്ത്തന് ഖാബൂസ് ബിന്‍ സൈദ് അല്‍ സൈദിന്റെ ഭരണ പാടവവും, രാജ്യത്തിന്റെ സുരക്ഷയും വളര്‍ച്ചയും പൗരന്മാരുടെ ജീവിത നിലവാരവും ഉള്‍പെടുത്തി ‘മാന്യതയുടെ പ്രതീകം’ എന്ന പേരില്‍ സ്വദേശികള്‍ പുറത്തിറക്കിയ ദേശഭക്തി ഗാനം ആഘോഷങ്ങള്‍ക്ക് കൂടുതല്‍ മികവേകി.
വിവിധ കുറ്റകൃത്യങ്ങള്‍ക്ക് ജയില്‍ശിക്ഷ അനുഭവിച്ചുവന്നിരുന്ന 298 തടവുകാര്‍ക്ക് ഒമാന്‍ ഭരണാധികാരി പൊതുമാപ്പ് നല്കി വിട്ടയച്ചതായി വിജ്ഞാപനം പുറത്തിറക്കിയിട്ടുണ്ട്. ഇതില്‍ 140 പേര് വിദേശികളാണ്. ദേശിയ ദിനാഘോഷ ആഘോഷത്തിന്റെ ഭാഗമായി ഈ മാസം 21, 22 തീയതികളില്‍ പൊതു അവധിയും ഒമാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.