Currency

ദേശീയദിനാഘോഷം: സൗദിയില്‍ നാല് ദിവസം അവധി ലഭിക്കും

സ്വന്തം ലേഖകന്‍Wednesday, August 21, 2019 12:23 pm

റിയാദ്: സൗദിയുടെ ദേശീയ ദിനമായ സെപ്തംബര്‍ 23ന്റെ ആഘോഷങ്ങളുടെ ഭാഗമായി 22നും 23നും അവധി പ്രഖ്യാപിച്ചു. ഇത് ഞായറും തിങ്കളുമാണ്. രാജ്യത്ത് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ഭൂരിഭാഗം സ്വകാര്യ ഓഫീസുകള്‍ക്കും വെള്ളിയും ശനിയും അവധി ദിനങ്ങളാണ്. ഇതോടെ തുടര്‍ച്ചായി നാലു ദിനങ്ങള്‍ അവധിയാകും. സെപ്തംബര്‍ 19 ന് അടക്കുന്ന ഓഫീസുകള്‍ ഇതോടെ സെപ്തംബര്‍ 24നേ തുറക്കൂ.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x