Currency

ദേശീയ ദിനം; പുതിയ സ്റ്റാംപ് പുറത്തിറക്കി സൗദി

സ്വന്തം ലേഖകന്‍Sunday, September 22, 2019 1:18 pm

റിയാദ്: സൗദി അറേബ്യയുടെ 89ാം ദേശീയ ദിനം പ്രമാണിച്ചു സൗദി പോസ്റ്റ് പുതിയ തപാല്‍ സ്റ്റാംപ് പുറത്തിറക്കി. ഭരണാധികാരി സല്‍മാന്‍ രാജാവ് നടപ്പാക്കുന്ന 7 വന്‍ പദ്ധതികളെയും ആധുനിക സൗദിയുടെ ഭരണത്തിനു ചുക്കാന്‍ പിടിച്ച 7 രാജാക്കന്മാരെയും സൂചിപ്പിക്കും വിധം ഏഴു സ്വര്‍ണ കതിരുകളാണു സ്റ്റാംപില്‍ ഇടംപിടിച്ചത്. 3 റിയാലിന്റെ 10,000 സ്റ്റാംപുകളും 5 റിയാലിന്റെ 7000 സ്റ്റാംപുകളുമാണു പുറത്തിറക്കിയത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x