Currency

6.7 മീറ്റര്‍ നീളമുള്ള പെരുമ്പാമ്പിനെ പിടികൂടി

Monday, October 3, 2016 4:00 pm

ജോഹറിലുള്ള വീട്ടില്‍ വച്ചാണ് ഒരു കുടുംബത്തിനെ പേടിപ്പിച്ചു കൊണ്ട് 6.7 മീറ്റര്‍ നീളമുള്ള പെരുമ്പാമ്പ് പ്രത്യക്ഷപ്പെട്ടത്

ജോഹറിലുള്ള വീട്ടില്‍ വച്ചാണ് ഒരു കുടുംബത്തിനെ പേടിപ്പിച്ചു കൊണ്ട് 6.7 മീറ്റര്‍ നീളമുള്ള പെരുമ്പാമ്പ് പ്രത്യക്ഷപ്പെട്ടത്. തിങ്കളാഴ്ച രാവിലെ 10.40ന് ലഭിച്ച കോളിലൂടെയാണ് അഗ്നിശമന രക്ഷാപ്രവര്‍ത്തന സേന വിവരമറിഞ്ഞത്.

അറിഞ്ഞയുടന്‍ അഞ്ചോളം ഉദ്യോഗസ്ഥരുടെ ഒരു ടീം വീട്ടിലേക്ക് പുറപ്പെടുകയായിരുന്നു. വീടിന്‍റെ പുറകുവശത്തായാണ് പാമ്പ് കിടന്നത്. കുരുക്കുപയോഗിച്ച് പാമ്പിനെ പിടികൂടാനായി ഏതാണ്ട് അര മണിക്കൂറോളമെടുത്തു.

വന്യജീവി ദേശീയ പാര്‍ക്ക് വിഭാഗത്തിലേക്ക് പാമ്പിനെ കൈമാറിയെന്ന് അഗ്നിശമന രക്ഷാപ്രവര്‍ത്തന വിഭാഗം ഉദ്യോഗസ്ഥന്‍ അബ്ദുല്ല സനി പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x