ഒരു മാനിനെ മുഴുവനായി അകത്താക്കിയ പെരുമ്പാമ്പിന് കിട്ടിയ പണിയാണ് വീഡിയോയില്‍ വൈറലായിരിക്കുന്നത്. പെരുമ്പാമ്പ് ഇര പിടിക്കുന്നതിന്റെയും ഛര്‍ദ്ദിക്കുന്നതിന്റെയും ദൃശങ്ങളാണ് വീഡിയോയില്‍.
മഹാരാഷ്ട്ര: കൊക്കിലൊതുങ്ങുന്നതേ കൊത്താവൂ എന്നാണ് പറയാറുള്ളത്. അത് ശരിയാണെന്ന് തെളിയിക്കുന്നതാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്ന വീഡിയോ. ആക്രാന്തം കൊണ്ട് ഒരു മാനിനെ മുഴുവനായി അകത്താക്കിയ പെരുമ്പാമ്പിന് കിട്ടിയ പണിയാണ് വീഡിയോയില്‍ വൈറലായിരിക്കുന്നത്. പെരുമ്പാമ്പ് ഇര പിടിക്കുന്നതിന്റെയും ഛര്‍ദ്ദിക്കുന്നതിന്റെയും ദൃശങ്ങളാണ് വീഡിയോയില്‍.
കഷ്ടപ്പെട്ട് വിഴുങ്ങിയ മാനിനെ ഒടുവില്‍ വയറിലൊതുങ്ങാതെ ച്ഛര്‍ദ്ദിക്കേണ്ടി വന്നു പെരുമ്പാമ്പിന്. മഹാരാഷ്ട്രയിലെ സ്വാന്താവാടി ഗ്രാമത്തിലാണ് സംഭവം. മാനിനെ വിഴുങ്ങിയെങ്കിലും അതിന്റെ കാലുകള്‍ മാത്രം അകത്താക്കാന്‍ പെരുമ്പാമ്പിന് സാധിച്ചില്ല. ഒടുവില്‍ നിവൃത്തിയില്ലാതെ മാനിനെ പുറത്തേക്ക് ഛര്‍ദിച്ച് വിടുകയായിരുന്നു. അവസാനം പരിശ്രമം അവസാനിപ്പിച്ച് പാമ്പ് അടുത്തുള്ള പുഴയിലേക്ക് ഇരതേടി പോവുകയും ചെയ്തു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.