Currency

പ്രിസണ്‍ ബ്രേക്ക് ടാറ്റൂ ഷോപ്പ് ആക്രമിക്കപ്പെട്ടു

Monday, October 10, 2016 1:05 pm

ഹൂസ്റ്റണിലെ ജനപ്രിയ ടാറ്റൂ ഷോപ്പായ പ്രിസണ്‍ ബ്രേക്ക് ടാറ്റൂവില്‍ സാമൂഹ്യവിരുദ്ധര്‍ ആക്രമണം നടത്തി.

ഹൂസ്റ്റണിലെ ജനപ്രിയ ടാറ്റൂ ഷോപ്പായ പ്രിസണ്‍ ബ്രേക്ക് ടാറ്റൂവില്‍ സാമൂഹ്യവിരുദ്ധര്‍ ആക്രമണം നടത്തി. സര്‍വേയ്ലന്‍സ് ക്യാമറയില്‍ പതിഞ്ഞ ആക്രമികളുടെ ചിത്രം ഇവര്‍ പുറത്തുവിട്ടു.

തങ്ങളുടെ ഫെയ്സ്ബുക് പേജിലാണ് ഇവര്‍ ആക്രമികളുടെ ചിത്രവും മറ്റും പുറത്തുവിട്ടത്. ചില ആളുകള്‍ ചേര്‍ന്ന് കടയുടെ ജനലിലൂടെ സിമന്‍റ് കട്ടകള്‍ എറിയുകയായിരുന്നു. പുലര്‍ച്ചെ 2.20നാണ് ഇവര്‍ ഇങ്ങനെ ചെയ്തത്.

ആരെങ്കിലും ചിത്രത്തില്‍ കാണുന്നവരെ തിരിച്ചറിയുകയാണെങ്കില്‍ തങ്ങളെ വിവരമറിയിക്കണമെന്നാണ് ഇവര്‍ പോസ്റ്റില്‍ പറയുന്നത്. ആളെ കണ്ടെത്തുന്നവര്‍ക്ക് ഇവര്‍ പ്രതിഫലവും വാഗ്ദാനം ചെയ്തിട്ടുണ്ട്. ഈ പോസ്റ്റ്‌ അക്രമികളെ പിടികൂടാന്‍ സഹായിക്കുമെന്നാണ് അവര്‍ കരുതുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x