
അബൂദബി: കോവിഡ് വിലക്കുകളുടെ ഫലമായി യു.എ.ഇയുടെ ദേശീയ വിമാനക്കമ്പനിയായ ഇത്തിഹാദ് എയര്‍വേസിനും തിരിച്ചടി. കഴിഞ്ഞവര്‍ഷം 42 ലക്ഷംപേര്‍ മാത്രമാണ് ഇത്തിഹാദ് വഴി യാത്ര ചെയ്തത്. 2019ല്‍ 175 ലക്ഷമായിരുന്നു യാത്രക്കാരുടെ എണ്ണം. നിയന്ത്രണം മൂലം യാത്രികരുടെ എണ്ണത്തില്‍ 76% ഇടിവാണ് രേഖപ്പെടുത്തിയത്.
2019ല്‍ 480 ലക്ഷം ഡോളറായിരുന്നു വരുമാനം. കഴിഞ്ഞ വര്‍ഷമാകട്ടെ, ഇത് 120 കോടി ഡോളറിലേക്ക് കൂപ്പുകുത്തി. ഇത്തിഹാദ് എയര്‍വേയ്‌സ് പുറത്തിറക്കിയ സാമ്പത്തിക പ്രവര്‍ത്തന റിപ്പോര്‍ട്ടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാല്‍ ചരക്ക് കടത്തു മേഖലയില്‍ 66 ശതമാനം വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്. 2019ല്‍ ചരക്ക് ഗതാഗത വരുമാനം 70 കോടി ഡോളറായിരുന്നത് 2020ല്‍ 120 കോടി ഡോളറായി ഉയര്‍ന്നു. വ്യക്തിഗത സുരക്ഷ ഉപകരണങ്ങള്‍, ഫാര്‍മസ്യൂട്ടിക്കല്‍സ് തുടങ്ങിയ മെഡിക്കല്‍ ഉപകരണങ്ങളുടെ ആവശ്യം ഗണ്യമായി വര്‍ധിച്ചതാണ് ചരക്കു ഗതാഗതത്തിന് തുണയായത്.
പ്രതികൂല സാഹചര്യത്തിലും പിടിച്ചു നില്‍ക്കാന്‍ കമ്പനിക്ക് സാധിച്ചതാതി അധികൃതര്‍ വ്യക്തമാക്കി. 183 പ്രത്യേക വിമാന സര്‍വീസുകളാണ് കോവിഡ് വ്യാപന വേളയില്‍ നടത്തിയത്. 129 രാജ്യങ്ങളിലേക്ക് ആവശ്യമായ മെഡിക്കല്‍ ഉപകരണങ്ങളും സാധന സാമഗ്രികളും എത്തിക്കാനും ഇത്തിഹാദിനായി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.