ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളിൽ അഭിനയിക്കുന്ന താരങ്ങൾ കുടുങ്ങും. അഞ്ചു വര്‍ഷം വരെ തടവും 50 ലക്ഷം വരെ പിഴയും കിട്ടിയേക്കാവുന്ന ശിക്ഷയാണ് ശുപാര്‍ശ ചെയ്യപ്പെട്ടിരിക്കുന്നത്.
ന്യൂഡല്‍ഹി: ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളിൽ അഭിനയിക്കുന്ന താരങ്ങൾ കുടുങ്ങും. അഞ്ചു വര്‍ഷം വരെ തടവും 50 ലക്ഷം വരെ പിഴയും കിട്ടിയേക്കാവുന്ന ശിക്ഷയാണ് ശുപാര്‍ശ ചെയ്യപ്പെട്ടിരിക്കുന്നത്. പരസ്യത്തില്‍ തല കാണിക്കുന്ന നടീ നടന്മാര്‍ പരസ്യകമ്പനികൾ നൽകുന്ന തെറ്റായ ആശയങ്ങൾ ഏറ്റുപറയരുതെന്നും നിർദേശമുണ്ട്. പാര്‍ലമെന്‍റിന്‍റെ പരിഗണനയിലുള്ള ഉപഭോക്തൃ സംരക്ഷണ ബില്ലിലാണ് ഈ ശുപാർശകൾ.
ഉല്‍പ്പന്നങ്ങളുമായി ബന്ധപ്പെട്ട തെറ്റായ അവകാശവാദങ്ങള്‍ക്കെതിരേ പരാതി ഉണ്ടായാല്‍ അതില്‍ കുടുങ്ങുക അവകാശവാദം ശരി വെയ്ക്കുന്ന പരസ്യ മോഡല്‍ കൂടി ആയിരിക്കും. ഇക്കാര്യത്തില്‍ പരാതി ഉയര്‍ന്നാല്‍ തന്‍റെ നിരപരാധിത്വം തെളിയിക്കേണ്ട ചുമതല താരങ്ങളുടെ ചുമലില്‍ ആയിരിക്കുമെന്നും അത് ചിലപ്പോള്‍ ജയില്‍ ശിക്ഷയിലും പിഴയിലും അവസാനിച്ചേക്കും.
പരസ്യവുമായി ബന്ധപ്പെട്ട ബില്ലില്‍ ‘ശരി വെയ്ക്കല്‍’ ‘ശരി വെയ്ക്കുന്ന വ്യക്തി’ എന്നിവ കൃത്യമായി നിര്‍വ്വചിക്കപ്പെട്ടിട്ടുണ്ട്. പരസ്യവുമായി ബന്ധപ്പെട്ട പരാതി ഉണ്ടായാല്‍ അതില്‍ ഉത്തരവാദിത്വം പറയേണ്ട ബാധ്യതയും നിരപരാധിത്വം തെളിയിക്കേണ്ടതായും താരത്തിന് വരും. ആദ്യത്തെ തെറ്റിന് രണ്ടു വര്‍ഷം തടവും പത്തുലക്ഷം പിഴയും ആവര്‍ത്തിച്ചാല്‍ അഞ്ചു വര്‍ഷവൂം അമ്പതുലക്ഷവുമായി മാറുകയും ചെയ്യും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.