Currency

ഓൾ ഇന്ത്യ റേഡിയോ ജർമ്മനി അടക്കമുള്ള രാജ്യങ്ങളിലേക്കും

സ്വന്തം ലേഖകൻTuesday, October 3, 2017 9:36 pm

ഓൾ ഇന്ത്യ റേഡിയോ (എഐആർ) തങ്ങളുടെ സേവനം ജർമ്മനി, ജപ്പാൽ എന്നീ രാജ്യങ്ങളിലേക്കും കോമൺവെൽത്ത് രാജ്യങ്ങളിലേക്കും കൂടി വ്യാപിപ്പിക്കുന്നു.

ഓൾ ഇന്ത്യ റേഡിയോ (എഐആർ) തങ്ങളുടെ സേവനം ജർമ്മനി, ജപ്പാൽ എന്നീ രാജ്യങ്ങളിലേക്കും കോമൺവെൽത്ത് രാജ്യങ്ങളിലേക്കും കൂടി വ്യാപിപ്പിക്കുന്നു. വിദേശത്തുള്ള ഇന്ത്യക്കാരെ ലക്ഷ്യമിട്ടാണു ഐഐആർ തങ്ങളുടെ സേവനം വ്യാപിപ്പിക്കുന്നതെങ്കിലും നയതന്ത്രതലത്തിലും ഈ നീക്കം ഇന്ത്യയ്ക്ക് സഹായകമാകുമെന്നാണു പ്രതീക്ഷിക്കുന്നത്. 

കാനഡ, സൗത്ത് ആഫ്രിക്ക, മാലിദ്വീപ് അടക്കമുള്ള രാജ്യങ്ങളിലും ഓൾ ഇന്ത്യ റേഡിയോ വൈകാതെ ലഭ്യമായി തുടങ്ങും. നിലവിൽ എഐആറിന്റെ എക്സ്ടേണൽ സർവീസ് ഡിവിഷൻ, 27 ഭാഷകളിലായി 150 രാജ്യങ്ങൾ എഐആർ പരിപാടികൾ ലഭ്യമാക്കുന്നുണ്ട്. ഇവയിൽ മിക്കതും ഏഷ്യൻ മേഖലയിൽ നിന്നുള്ള രാജ്യങ്ങളാണ്. 


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x