Currency

ശബരിമലയിൽ തട്ടി ബിജെപിയിൽ പൊട്ടിത്തെറി; കെ സുരേന്ദ്രനെതിരെ ബിജെപി

Sunday, September 4, 2016 9:30 am

കെ സുരേന്ദ്രന്റെ പോസ്റ്റ്: ശബരിമലയിലെ ദൈനംദിന കാര്യങ്ങൾ എങ്ങനെ ആയിരിക്കണമെന്നു തീരുമാനിക്കാനുള്ള അവകാശം സർക്കാരിനോ ദേവസ്വം ബോർഡിനോ രാഷ്ട്രീയ നേതാക്കൾക്കോ ഇല്ല. അഭിപ്രായം ആർക്കും പറയാം. അവിടെ എല്ലാ പ്രായക്കാരായ സ്ത്രീകൾക്കും പ്രവേശനം വേണമെന്നും വർഷത്തിൽ എല്ലാ ദിവസവും ദർശനസൗകര്യം വേണമെന്നും ചിലർ അഭിപ്രായം പറയുന്നുണ്ട്. ഇക്കാര്യത്തിൽ ഭക്തജനങ്ങൾക്കിടയിൽ ഒരു ചർച്ച നടക്കുന്നതിൽ വേവലാതി വേണ്ടെന്നാണ് എനിക്കു തോന്നുന്നത്. പത്തു വയസ്സിനും അൻപതു വയസ്സിനുമിടയിൽ പ്രായമുള്ള സ്ത്രീകൾക്കു മാത്രമാണ് അവിടെ വിലക്കുള്ളത്.

ശബരിമല സ്ത്രീപ്രവേശനത്തിന് അനുകൂലമായ നിലപാടുമായി രംഗത്തെത്തിയ ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രനെതിരെ പ്രതിഷേധം.

കെ സുരേന്ദ്രന്റെ പോസ്റ്റ് താഴെ കൊടുക്കുന്നു.

ശബരിമലയിലെ ദൈനംദിന കാര്യങ്ങൾ എങ്ങനെ ആയിരിക്കണമെന്നു തീരുമാനിക്കാനുള്ള അവകാശം സർക്കാരിനോ ദേവസ്വം ബോർഡിനോ രാഷ്ട്രീയ നേതാക്കൾക്കോ ഇല്ല. അഭിപ്രായം ആർക്കും പറയാം. അവിടെ എല്ലാ പ്രായക്കാരായ സ്ത്രീകൾക്കും പ്രവേശനം വേണമെന്നും വർഷത്തിൽ എല്ലാ ദിവസവും ദർശനസൗകര്യം വേണമെന്നും ചിലർ അഭിപ്രായം പറയുന്നുണ്ട്. ഇക്കാര്യത്തിൽ ഭക്തജനങ്ങൾക്കിടയിൽ ഒരു ചർച്ച നടക്കുന്നതിൽ വേവലാതി വേണ്ടെന്നാണ് എനിക്കു തോന്നുന്നത്. പത്തു വയസ്സിനും അൻപതു വയസ്സിനുമിടയിൽ പ്രായമുള്ള സ്ത്രീകൾക്കു മാത്രമാണ് അവിടെ വിലക്കുള്ളത്. മലയാളമാസം ആദ്യത്തെ അഞ്ചു ദിവസം ഇപ്പോൾ ഭക്തർക്കു ദർശനസൗകര്യവുമുണ്ട്. അഞ്ചു ദിവസവും മുപ്പതു ദിവസവും തമ്മിൽ എന്തു വ്യത്യാസമാണുള്ളത്? മണ്ഡല മകര വിളക്കു കാലത്തെ തിരക്ക് ഒഴിവാക്കാൻ ഇതു സഹായകരമാവുമെങ്കിൽ ഈ നിർദ്ദേശം പരിഗണിച്ചുകൂടെ? എന്നാണ് സുരേന്ദ്രൻ പോസ്റ്റിലൂടെ ചോദിച്ചത്. എന്നാൽ കെ സുരേന്ദ്രന്റെ അഭിപ്രായ പ്രകടനത്തോട് രൂക്ഷമായ ഭാഷയിലാണ് ബിജെപി നേതാക്കന്മാർ തന്നെ പ്രതികരിച്ചത്.

സുരേന്ദ്രന്റെ വ്യക്തിപരമായ അഭിപ്രായമാണ് പറഞ്ഞതെന്നും പാർട്ടിയുടെ അഭിപ്രായമല്ലെന്നും ബിജെപി വക്താവ് ജെ.ആർ പത്മകുമാർ വ്യക്തമാക്കി. ശബരിമലയിലെ സ്ത്രീ പ്രവേശനം തീരുമാനിക്കേണ്ടത് തന്ത്രിയും ഭക്തരും ദേവസ്വം ബോർഡുമാണെന്നും അദ്ദേഹം പറഞ്ഞു. സുരേന്ദ്രന്റെ അഭിപ്രായം പാർട്ടി വേദിയിൽ ചർച്ച ചെയ്യേണ്ടതാണെങ്കിൽ ചർച്ച ചെയ്യുമെന്നും പദ്മകുമാർ വിശദമാക്കി.

കെ സുരേന്ദ്രന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന് എതിരെ മറ്റൊരു ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രനും എതിർപ്പുയർത്തിയിരുന്നു. മെൻസസിനെക്കുറിച്ച് രാഷ്ട്രീയ നേതാവായിട്ടുളളതോ, അല്ലാത്തതോ ആയ ഒരു പുരുഷനും പ്രതിപാദിക്കാൻ സാധ്യമല്ല. ശബരിമല വിഷയത്തിൽ രാഷ്ട്രീയക്കാർ കാര്യങ്ങൾ പഠിച്ചിട്ട് അഭിപ്രായം പറയണമെന്നും അവർ വ്യക്തമാക്കിയിരുന്നു. സുരേന്ദ്രനെതിരെ ബിജെപി അനുകൂലികളും രംഗത്തെത്തിയിരുന്നു. അതേസമയം ഇക്കാര്യത്തിലുളള പാർട്ടിയുടെ ഔദ്യോഗിക വിശദീകരണം പ്രസിഡൻറ് കുമ്മനം രാജശേഖരൻ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

സുരേന്ദ്രന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വ്യക്തിപരമായ അഭിപ്രായമാണ്. പാർട്ടി പറയുന്നതാണ് പാർട്ടിയുടെ നിലപാടെന്നും ബിജെപി വക്താവ് ജെ.ആർ പത്മകുമാർ വ്യക്തമാക്കി. ശബരിമലയിലെ സ്ത്രീ പ്രവേശനം തീരുമാനിക്കേണ്ടത് തന്ത്രിയും ഭക്തരും ദേവസ്വം ബോർഡുമാണ്. സുരേന്ദ്രന്റെ അഭിപ്രായം പാർട്ടി വേദിയിൽ ചർച്ച ചെയ്യേണ്ടതാണെങ്കിൽ ചർച്ച ചെയ്യുമെന്നും പദ്മകുമാർ വിശദമാക്കി.

സുരേന്ദ്രന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന് എതിരെ മറ്റൊരു ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രനും എതിർപ്പുയർത്തിയിരുന്നു. മെൻസസിനെക്കുറിച്ച് രാഷ്ട്രീയ നേതാവായിട്ടുളളതോ, അല്ലാത്തതോ ആയ ഒരു പുരുഷനും പ്രതിപാദിക്കാൻ സാധ്യമല്ല. ശബരിമല വിഷയത്തിൽ രാഷ്ട്രീയക്കാർ കാര്യങ്ങൾ പഠിച്ചിട്ട് അഭിപ്രായം പറയണമെന്നും അവർ വ്യക്തമാക്കിയിരുന്നു. സുരേന്ദ്രനെതിരെ ബിജെപി അനുകൂലികളും രംഗത്തെത്തിയിരുന്നു. അതേസമയം ഇക്കാര്യത്തിലുളള പാർട്ടിയുടെ ഔദ്യോഗിക വിശദീകരണം പ്രസിഡൻറ് കുമ്മനം രാജശേഖരൻ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

എന്തായാലും വലിയ പൊട്ടിത്തെറിയാണ് ബിജെപിയിൽ ഉണ്ടാക്കിയിരിക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x