നോട്ട് പ്രതിസന്ധിയും ചില്ലറക്ഷാമവും തീര്‍ത്ഥാടനത്തെ ബാധിച്ചതോടെയാണ് ശബരിമലയിലെത്തുന്ന ഭക്തര്‍ക്ക് കാണിക്കയര്‍പ്പിക്കാന്‍ ഹൈടെക് സംവിധാനങ്ങള്‍ ഒരുക്കാന്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചത്
തിരുവനന്തപുരം: ശബരിമലയില്‍ കാണിക്കവഞ്ചിയും ഹൈടെക്കാകുന്നു. ഭക്തര്‍ക്ക് കാണിക്കയര്‍പ്പിക്കാന്‍ സന്നിധാനത്ത് സൈ്വപിങ് മെഷീന്‍ സ്ഥാപിക്കാനൊരുങ്ങുകയാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. നോട്ട് പ്രതിസന്ധിയും ചില്ലറക്ഷാമവും തീര്‍ത്ഥാടനത്തെ ബാധിച്ചതോടെയാണ് ശബരിമലയിലെത്തുന്ന ഭക്തര്‍ക്ക് കാണിക്കയര്‍പ്പിക്കാന്‍ ഹൈടെക് സംവിധാനങ്ങള്‍ ഒരുക്കാന്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചത്. പരീക്ഷണാടിസ്ഥാനത്തില്‍ സോപാനത്തിന് സമീപം സൈ്വപിങ് മെഷീന്‍ കാണിക്ക വഞ്ചി സ്ഥാപിക്കും.
ഭക്തര്‍ക്ക് തങ്ങളുടെ പക്കലുള്ള ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ വഴി സൈ്വപിങ് മെഷീന്‍ ഉപയോഗിച്ച് ഇഷ്ടാനുസരണം കാണിക്കയര്‍പ്പിക്കാം. ഇത് വിജയകരമാവുകയാണെങ്കില്‍ മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കും. അപ്പം അരവണ കൗണ്ടറുകളിലും, വഴിപാടുകള്‍ക്കും നിലവില്‍ സന്നിധാനത്ത് സൈ്വപിങ് മെഷീന്‍ സേവനമുണ്ട്. നോട്ട് പ്രതിസന്ധി, മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് നടവരവില്‍ വന്‍ ഇടിവാണ് സൃഷ്ടിച്ചിട്ടുള്ളത്. സൈ്വപിങ് മെഷീനുകള്‍ സ്ഥാപിക്കുതോടെ ഇത് വലിയൊരളവ് വരെ മറികടക്കാനാവുമെന്ന പ്രതീക്ഷയിലാണ് ദേവസ്വം ബോര്‍ഡ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.