2017 ലെ ഗർഷോം പുരസ്കാരങ്ങൾ സമ്മാനിച്ചു. അറ്റ്ലാന്റിസ് ദി പാമിൽ നടന്ന ചടങ്ങിൽ യു എ ഇ ഫെഡറൽ നാഷണൽ കൌൺസിൽ അംഗം ബ്രിഗേഡിയർ H.E മുഹമ്മദ് അഹമദ് അൽ യംമാഹി, പോണ്ടിച്ചേരി നിയമസഭാ സ്പീക്കർ വി. വൈത്തിലിംഗം, കർണാടക പൊതുവിതരണ വകുപ്പ് മന്ത്രി യു. ടി ഖാദർ എന്നിവർ ചേർന്നാണ് പുരസ്കാരങ്ങൾ വിതരണം ചെയ്തത്.
സ്വപ്രയത്നം കൊണ്ട് ജീവിതവിജയം നേടുകയും മറുനാട്ടിൽ മലയാളിയുടെ യെശസ് ഉയർത്തുകയും ചെയ്ത മലയാളികളെ ആദരിക്കുവാൻ ഗർഷോം ഫൌണ്ടേഷൻ ഏർപ്പെടുത്തിയിരിക്കുന്ന ഗർഷോം പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
സ്വപ്രയത്നം കൊണ്ട് ജീവിതവിജയം നേടുകയും മറുനാട്ടിൽ മലയാളിയുടെ യെശസ് ഉയർത്തുകയും ചെയ്തവരെ ആദരിക്കുവാൻ ഗർഷോം ഫൌണ്ടേഷൻ ഏർപ്പെടുത്തിയിട്ടുള്ള ഗർഷോം പ്രവാസി പുരസ്കാരങ്ങൾ ബുധനാഴ്ച പ്രഖ്യാപിക്കും.
ഗർഷോം പ്രവാസി രത്ന, പ്രവാസി വനിത, യുവ പ്രവാസി, പ്രവാസി റിട്ടേർണി, യെങ് ടാലന്റ് അവാർഡ്, പ്രവാസി മലയാളി സംഘടന എന്നീ അവാർഡുകൾക്കുള്ള നാമനിർദേശങ്ങളാണ് ക്ഷണിച്ചിരിക്കുന്നത്. പന്ത്രണ്ടാമത് ഗർഷോം അവാർഡുകൾ ദുബായിൽ നടക്കുന്ന ചടങ്ങിൽ വിതരണം ചെയ്യും
പതിനൊന്നാമത് ഗർഷോം പുരസ്കാരങ്ങൾ സമ്മാനിച്ചു. ശനിയാഴ്ച വൈകുന്നേരം അഞ്ചിന് മലാക്ക കൾച്ചറൽ സെന്ററിൽ നടന്ന ചടങ്ങിൽ മാനവവിഭവ ശേഷി മന്ത്രി ദത്തുക് മഹാദേവൻ ഗർഷോം പുരസ്കാരങ്ങൾ വിതരണം ചെയ്തു. മലാക്കാ ഉപമുഖ്യമന്ത്രി യുനെസ് ഹുസൈൻ പുരസ്കാര ദാനച്ചടങ്ങിന്റെ ഉത്ഘാടനം നിർവഹിച്ചു .
പതിനൊന്നാമത് ഗർഷോം പുരസ്കാരങ്ങൾ ശനിയാഴ്ച വൈകുന്നേരം അഞ്ചിന് മലാക്ക കൾച്ചറൽ സെന്ററിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും. മലേഷ്യൻ ആരോഗ്യ വകുപ്പ് മന്ത്രി ഡോ. എസ് സുബ്രമണ്യം, പ്രധാനമന്ത്രിയുടെ ഓഫീസ്കാര്യ മന്ത്രി ദതോ സെരി ദേവമണി, മലാക്ക മാനവവിഭവ ശേഷി മന്ത്രി ദത്തുക് മഹാദേവൻ എന്നിവർ ചടങ്ങിൽ മുഖ്യാതിഥികളായിരിക്കും.
പതിനൊന്നാമതു ഗർഷോം അവാർഡുകൾ നാളെ പ്രഖ്യാപിക്കും. ഹാബിറ്റാറ്റ് ഫോർ ഹ്യൂമാനിറ്റി ഇന്റർനാഷണൽ ഏഷ്യ പസഫിക് ഡയറക്ടർ ജോസഫ് സ്കറിയ ചെയർമാനായ സമിതിയാണ് അവാർഡ് ജേതാക്കളെ തിരഞ്ഞെടുത്തത്. സ്വപ്രയത്നത്തിലൂടെ മറുനാട്ടിൽ ജീവിതവിജയം നേടുകയും ജീവകാരുണ്യപ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്യുന്ന പ്രവാസി മലയാളികളെ ആദരിക്കുവാൻ ബാംഗ്ലൂർ ആസ്ഥാനമായ ഗർഷോം ഫൗണ്ടേഷനാണ് 2003 മുതൽ ഗർഷോം അവാർഡുകൾ ഏർപ്പെടുത്തിയത്.
പതിനൊന്നാമത് ഗർഷോം അവാർഡ് ദാനച്ചടങ്ങിനോടനുബന്ധിച്ചു നടക്കുന്ന ത്രിവേണി സംഗമത്തിന്റെ ഭാഗമായി തിരുവാതിരകളി മത്സരം ഡിസംബർ 17 നു നടക്കും. മലാക്ക കൾച്ചറൽ സെന്ററിൽ ഉച്ചകഴിഞ്ഞു രണ്ടു മണിക്കാണ് മത്സരം ആരംഭിക്കുന്നത്
പതിനൊന്നാമത് ഗർഷോം അവാർഡ് ദാനച്ചടങ്ങിനോടനുബന്ധിച്ചു ഡിസംബർ 17 നു മലാക്ക കൾച്ചറൽ സെന്ററിൽ നടക്കുന്ന ത്രിവേണി സംഗമത്തിന്റെ ഒരുക്കങ്ങൾ വിലയിരുത്തുന്നതിനുള്ള പ്രത്യേക യോഗം ഞായറാഴ്ച ക്വലാലമ്പൂരിൽ നടന്നു.
2016 സെപ്റ്റംബർ 30 വരെ ഗർഷോം ഓൺലൈൻ വഴി സ്വീകരിച്ച നാമനിർദേശങ്ങളിൽ നിന്നുമാണ് പതിനൊന്നാമത് ഗർഷോം അവാർഡ് ജേതാക്കളെ തിരഞ്ഞെടുക്കുന്നത്.