തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിലേക്കാണ് നേരിട്ടുള്ള സര്‍വീസ് തുടങ്ങുന്നത്. ആഴ്ച്ചയില്‍ മൂന്ന് ദിവസമുള്ള സര്‍വീസ് മാര്‍ച്ച് 31 മുതല്‍ ആരംഭിക്കും. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണ് സര്‍വീസുണ്ടാവുക. ഈ മൂന്ന് ദിവസങ്ങളിലും തിരുച്ചിറപ്പള്ളിയില്‍ നിന്ന് രാത്രി 1.30ന് പുറപ്പെടുന്ന വിമാനം പുലര്‍ച്ചെ 3.40ന് ദോഹയിലെത്തും.
ഹെന്‍ലി ആന്‍ഡ് പാര്‍ട്ണേഴ്സാണ് 2020-ലെ റാങ്ക് പുറത്തിറക്കിയത്. ലോകമെമ്പാടുമുള്ള എല്ലാ രാജ്യങ്ങളുടെയും പാസ്പോര്ട്ടുകള് ഹെന്‍ലി ആന്‍ഡ് പാര്‍ട്ണേഴ്സ് പരിശോധിച്ചതിന് ശേഷമാണ് റാങ്കിംഗ് തീരുമാനിക്കുന്നത്. മുന്‍കൂട്ടി വിസയ്ക്ക് അപേക്ഷിക്കാതെ ഒരു നിര്‍ദ്ദിഷ്ട രാജ്യത്തിന്റെ പാസ്പോര്‍ട്ടുമായി ഉടമകള്‍ക്ക് എത്ര രാജ്യങ്ങളിലേക്ക് പ്രവേശിക്കാമെന്നതിനെ അടിസ്ഥാനമാക്കിയും മറ്റുമാണ് ഓരോ വര്‍ഷവും ഹെന്‍ലി പാസ്പോര്‍ട്ട് റാങ്കിംഗ് തയ്യാറാക്കുന്നത്.
ഔദ്യോഗികസന്ദര്‍ശനത്തിനായി ഖത്തര്‍ ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ഖാലിദ് ബിന്‍ മുഹമ്മദ് അല്‍ അതിയ്യ ഇന്ത്യയിലെത്തി. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങുമായി അദ്ദേഹം കൂടിക്കാഴ്ച്ച നടത്തി. തുടര്‍ന്ന് ഇരു രാജ്യങ്ങളുടെ പ്രതിരോധവകുപ്പുകളുടെ സംയുക്ത ഉന്നതതലയോഗം ചേര്‍ന്നു. ഇതാദ്യമായാണ് ഔദ്യോഗിക സന്ദര്‍ശനാര്‍ത്ഥം ഖത്തര്‍ പ്രതിരോധ കാര്യമന്ത്രി ഇന്ത്യയിലെത്തുന്നത്.
ചൈനയില്‍നിന്നുള്ളവര്‍ക്ക് യാത്രാവിലക്കുമായി ഇന്ത്യ. ചൈനയില്‍നിന്നുള്ള യാത്രക്കാരെ ഇന്ത്യയിലേക്കുള്ള വിമാനങ്ങളില്‍ കയറ്റരുതെന്നാണ് ആഭ്യന്തരമന്ത്രാലയത്തിന് കീഴിലെ ഇമിഗ്രേഷന്‍ ബ്യൂറോ നിര്‍ദേശം നല്‍കിയിരിക്കുന്നത്. അടിയന്തരമായി ഇത് പ്രാബല്യത്തില്‍ വരുത്തണമെന്നാണ് വിമാനക്കമ്പനികള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.
വിദേശത്തെ സമ്പാദ്യത്തിന് ഇന്ത്യയില്‍ നികുതി ഈടാക്കില്ല. നികുതി ഈടാക്കാത്ത രാജ്യങ്ങളിലെ വരുമാനം ഉപയോഗിച്ച് ഇന്ത്യയില്‍ നേടുന്ന സമ്പാദ്യത്തിനാണ് ബജറ്റിലെ പുതിയ നികുതി നിര്‍ദ്ദേശമെന്ന് വിശദീകരണം നല്കി. കേരളം ഉള്‍പ്പടെ ഗള്‍ഫില്‍ ജോലിചെയ്യുന്നവരുടെ ആശങ്കകള്‍ ചൂണ്ടിക്കാട്ടിയ സാഹചര്യത്തിലാണ് കേന്ദ്രം വിശദീകരണം നല്‍കിയത്.
ഇന്ത്യന്‍ ഡെപ്യൂട്ടി സുരക്ഷാ ഉപദേഷ്ടാവ് പങ്കജ് സരണ്‍ ഹ്രസ്വ സന്ദര്‍ശനത്തിനായി ഒമാനിലെത്തി. ഒമാന്‍ റോയല്‍ ഓഫീസ് മന്ത്രി ജനറല്‍ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ നുമാനിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. വിവിധ മേഖലകളില്‍ ഇരുരാജ്യങ്ങള്‍ക്കുമിടയിലെ സഹകരണത്തെക്കുറിച്ചും മറ്റ് പൊതുകാര്യങ്ങളെക്കുറിച്ചും ചര്‍ച്ച നടത്തി.
ടൂറിസ്റ്റ്, ബിസിനസ്, മെഡിക്കല്‍, കോണ്‍ഫറന്‍സ് ആവശ്യങ്ങള്‍ക്കായി ഓണ്‍ലൈന്‍ വഴി വിസക്ക് അപേക്ഷിക്കാന്‍ ഇത് വഴി സൗദി പൗരന്മാര്ക്ക് സാധിച്ചിരുന്നു. ഇത് കൂടുതല്‍ എളുപ്പമാക്കുന്നതിന്റെ ഭാഗമായി വിസാ ഫീസ് കുറച്ചും വിസകളുടെ കാലദൈര്‍ഘ്യം വര്‍ധിപ്പിച്ചുമാണ് പുതിയ ഉത്തരവ്. മള്‍ട്ടി എന്‍ട്രിയോട് കൂടിയ ഹ്രസ്വകാല ടൂറിസ്റ്റ് വിസ ഒരു മാസത്തേക്കുള്ളതിന് 25 ഡോളറാണ് പുതുക്കിയ നിരക്ക്. ഇത് ഏപ്രില്‍ മുതല്‍ ജൂണ്‍വരെയുള്ള കാലയളവിലാണെങ്കില് പത്ത് ഡോളര്‍ മാത്രമാണ് ചാര്‍ജ്.
ഇന്ത്യയിലെ 22 ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റുകളില്‍ നിന്നാണ് ഇത്തവണ തീര്‍ത്ഥാടകരെത്തുക. 11 കേന്ദ്രങ്ങളില്‍ നിന്ന് ജിദ്ദയിലേക്കും, 11 കേന്ദ്രങ്ങളില്‍ നിന്ന് മദീനയിലേക്കും സര്‍വ്വീസ് നടത്തും വിധമാണ് ടെണ്ടര്‍ ക്ഷണിച്ചിരുന്നത്. എന്നാല്‍ മദീന വിമാനത്താവളത്തില്‍ നിന്ന് വിമാനങ്ങളുടെ ലാന്റിംഗിനായുള്ള സമയം അനുവദിക്കാത്തതിനാല്‍ മദീനയിലെത്തേണ്ടിയിരുന്ന നാല് കേന്ദ്രങ്ങളില്‍ നിന്നുള്ള വിമാനങ്ങളെ ജിദ്ദയിലേക്ക് മാറ്റി ടെണ്ടര്‍ പുനക്രമീകരിച്ചു.
വരുന്ന ഫെബ്രുവരി 21 മുതലാണ് ദോഹ മുംബൈ സെക്ടറില്‍ എയര്‍ ഇന്ത്യയുടെ പുതിയ സര്‍വീസ് ആരംഭിക്കുക. വെള്ളി, ഞായര്‍, ചൊവ്വ എന്നീ ദിവസങ്ങളിലായി ആഴ്ച്ചയില്‍ മൂന്ന് സര്‍വീസുകളാണുണ്ടാവുക. പുതിയ സര്‍വീസിനുള്ള ടിക്കറ്റ് ബുക്കിങ് ഇതിനകം ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.
ഇറാന്, ഇറാഖ്, ഗള്‍ഫ് വഴിയുള്ള വ്യോമപാതകള്‍ ഒഴിവാക്കാന്‍ വിമാന കമ്പനികള്‍ക്ക് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം നിര്‍ദേശം നല്കി. അത്യാവശ്യ സാഹചര്യത്തിലല്ലാതെ ഇറാഖിലേക്കുള്ള യാത്ര ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ഒഴിവാക്കണമെന്ന് ഇന്ത്യന്‍ പൗരന്മാര്ക്കും നിര്‍ദേശമുണ്ട്. യു.എസ്-ഇറാന് സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് നിര്‍ദേശം.