Currency

കൊറോണ: ചൈനയില്‍നിന്നുള്ളവര്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തി ഇന്ത്യ

സ്വന്തം ലേഖകന്‍Tuesday, February 4, 2020 12:10 pm
passengers-ban

കൊല്‍ക്കത്ത: ചൈനയില്‍നിന്നുള്ളവര്‍ക്ക് യാത്രാവിലക്കുമായി ഇന്ത്യ. ചൈനയില്‍നിന്നുള്ള യാത്രക്കാരെ ഇന്ത്യയിലേക്കുള്ള വിമാനങ്ങളില്‍ കയറ്റരുതെന്നാണ് ആഭ്യന്തരമന്ത്രാലയത്തിന് കീഴിലെ ഇമിഗ്രേഷന്‍ ബ്യൂറോ നിര്‍ദേശം നല്‍കിയിരിക്കുന്നത്. അടിയന്തരമായി ഇത് പ്രാബല്യത്തില്‍ വരുത്തണമെന്നാണ് വിമാനക്കമ്പനികള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

ആശങ്കാജനകമായ തരത്തില്‍ കൊറോണ പടരുന്നതോടെയാണ് യാത്രാവിലക്കുമായി ഇന്ത്യ രംഗത്തെത്തിയിരിക്കുന്നത്. ഇന്ത്യയില്‍ ഇതുവരെ മൂന്നു പേരിലാണ് കൊറോണ സ്ഥിരീകരിച്ചത്. ഈ മൂന്നു കേസുകളും കേരളത്തിലെ തൃശൂര്‍, ആലപ്പുഴ, കാസര്‍കോട് എന്നിവിടങ്ങളിലാണ്.

ചൈനയ്ക്കും ഫീലിപ്പൈന്‍സിനും പുറമെ ഹോങ്കോങ്ങിലും കൊറോണ മരണം റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതേസമയം കൊറോണ ബാധിച്ച് ചൈനയില്‍ മാത്രം മരിച്ചവരുടെ എണ്ണം 425 ആയി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x