ബഹ്റൈനില്‍ സര്‍ക്കാര്‍ സ്കൂളുകളില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചു. ടീംസ് അപ്ളിക്കേഷന്‍ ഉപയോഗിച്ചും വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ വെബ് സൈറ്റ് ഉപയോഗിച്ചുമാണ് ക്ലാസുകള്‍ തുടങ്ങിയത്. വിദ്യാഭ്യാസ മന്ത്രി ഡോ. മാജിദ് ബിന്‍ അലി അന്നുഐമി ജോയന്റ് സപ്പോര്‍ട്ട് സെന്റര്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.
ബഹ്റൈനില്‍ പൊതുസ്ഥലങ്ങളില്‍ മാസ്ക് ധരിക്കാത്തവര്‍ ഇനി 20 ദിനാര്‍ പിഴയടക്കേണ്ടി വരും. നിലവിലുള്ള അഞ്ച് ദിനാര്‍ പിഴ 20 ദിനാറായി വര്‍ധിപ്പിച്ചു. ആഭ്യന്തര മന്ത്രി ശൈഖ് റാഷിദ് ബിന്‍ അബ്ദുല്ല ആല് ഖലീഫയാണ് ഇക്കാര്യം അറിയിച്ചത്. പിഴ അടക്കാത്തവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുന്നതിന് പബ്ലിക് പ്രോസിക്യൂഷന് കൈമാറും.
വിമാന സര്‍വീസ് എന്ന് തുടങ്ങുമെന്ന കാര്യത്തില്‍ വ്യക്തത വരേണ്ടതുണ്ട്. എയര്‍ ഇന്ത്യ എക്സ്പ്രസ് സെപ്റ്റംബര്‍ 13ന് ചെന്നൈയില്‍ നിന്ന് ഒരു സര്‍വീസ് നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് മുതലായിരിക്കും സര്‍വീസ് ആരംഭിക്കുകയെന്നാണ് സൂചന. എയര്‍ ഇന്ത്യ എക്സ്പ്രസിനും ഗള്‍ഫ് എയറിനും ദിവസും ഓരോ സര്‍വീസ് നടത്താനാണ് അനുമതി ലഭിച്ചിരിക്കുന്നത്.
ബഹ്റൈനില്‍ സര്‍ക്കാര്‍ സ്കൂളുകളുടെ പ്രവര്‍ത്തനം ഞായറാഴ്ച മുതല്‍ പുനരാരംഭിക്കാനിരുന്നത് രണ്ടാഴ്ചത്തേക്ക് നീട്ടിവെച്ചു. സെപ്റ്റംബര്‍ 20 നാണ് ഇനി സര്‍ക്കാര്‍ സ്കൂളുകള്‍ തുറക്കുക. കോവിഡ് പ്രതിരോധത്തിനുള്ള നാഷണല്‍ മെഡിക്കല്‍ ടീമിന്റെ ശിപാര്‍ശപ്രകാരമാണ് പുതിയ തീരുമാനം എടുത്തത്.
ഇന്ത്യയില്‍ നിന്ന് കൂടുതല്‍ യാത്രക്കാര്‍ക്ക് ബഹ്റൈനിലേക്ക് മടങ്ങാന്‍ അനുമതി. കൂടുതല്‍ യാത്രക്കാരുടെ പട്ടികയ്ക്ക് ബഹ്റൈന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയതായി ഇന്ത്യന്‍ എംബസി അറിയിച്ചു. ഇന്ത്യന്‍ എംബസിയില്‍ പേര് രജിസ്റ്റര്‍ ചെയ്തവരില്‍ നിന്നാണ് യാത്രക്കാരുടെ പട്ടിക തയ്യാറാക്കിയത്.
എന്നാല്‍ എയര്‍പോര്‍ട്ടില്‍ വെച്ച് നടത്തുന്ന പി.സി.ആര് ടെസ്റ്റില്‍ ഫലം നെഗറ്റീവ് ആയാല്‍ പത്ത് ദിവസം കഴിഞ്ഞ് രണ്ടാമത്തെ കോവിഡ് ടെസ്റ്റ് നടത്തണമെന്ന നിബന്ധന മാറ്റമില്ലാതെ തുടരും. മുപ്പത് ബഹ്റൈന്‍ ദിനാര്‍ വീതം വരുന്ന രണ്ട് ടെസ്റ്റുകളുടെയും ചെലവ് യാത്രക്കാര്‍ സ്വയം വഹിക്കണം.
ബഹ്റൈനില്‍ തൊഴിലാളികള്‍ക്കുള്ള വര്‍ക്ക് പെര്‍മിറ്റുകള്‍ അനുവദിക്കുന്നത് പുനരാരംഭിക്കാന്‍ തീരുമാനം. ആഗസ്റ്റ് ഒമ്പത് മുതല്‍ പുതിയ വര്‍ക്ക് പെര്‍മിറ്റുകള്‍ക്കുള്ള അപേക്ഷ സ്വീകരിക്കും. വര്‍ക്ക് പെര്‍മിറ്റ് അനുവദിക്കാന്‍ തീരുമാനിച്ചതോടെ വിദേശത്തുനിന്ന് തൊഴിലാളികളുടെ റിക്രൂട്ട്മെന്റും പുനരാരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
ബഹ്റൈനില്‍ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പൊതുസ്ഥലങ്ങളില്‍ മാസ്ക് ധരിക്കാത്തവര്‍ക്കെതിരെയുള്ള നടപടികള്‍ ആഭ്യന്തര മന്ത്രാലയം കര്‍ശനമാക്കി. സാമൂഹിക അകലം പാലിക്കുന്നതിലുള്ള വീഴ്ചകള്‍ കണ്ടെത്താന്‍ പൊലീസ് നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്. പൊതുസ്ഥലങ്ങളില്‍ മാസ്ക് ധരിക്കാത്തതിന്റെ പേരില്‍ 15,666 കേസുകളാണ് ഇതുവരെയായി ബഹ്റൈനില്‍ രജിസ്റ്റര്‍ ചെയ്തത്.
ബഹ്റൈനില്‍ സാധുവായതും കാലാവധി കഴിഞ്ഞതുമായ എല്ലാ സന്ദര്‍ശക വിസകളുടെയും കാലാവധി മൂന്ന് മാസത്തേക്ക് കൂടി നീട്ടി. നാഷണാലിറ്റി, പാസ്പോര്ട്ട്സ് ആന്റ് റസിഡന്‍സ് അഫയേഴ്സ് (എന്‍.പി.ആര്.എ) ആണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് രോഗ വ്യാപനം സ്യഷ്ടിച്ച പ്രത്യാഘാതങ്ങള്‍ കണക്കിലെടുത്താണ് തീരുമാനം.
ബഹ്റൈനില്‍ കോവിഡ് രോഗ നിര്‍ണയത്തിനായി നടത്തുന്ന പരിശോധനകളുടെ എണ്ണം ഉയര്‍ന്നു. ആകെ ജനസംഖ്യയുടെ നാല്പത് ശതമാനത്തിലധികം പേര്‍ക്ക് ഇതിനോടകം പരിശോധന നടന്നു കഴിഞ്ഞു. 389 പോസിറ്റീവ് കേസുകളാണ് രാജ്യത്ത് പുതുതായി സ്ഥിരീകരിച്ചത്.