Currency

ബഹ്‌റൈനില്‍ എത്തുന്ന യാത്രക്കാര്‍ക്ക് ഇനി ഹോം ക്വാറന്റൈന്‍ വേണ്ട; പി.സി.ആര്‍ ടെസ്റ്റില്‍ മാറ്റമില്ല

സ്വന്തം ലേഖകന്‍Thursday, August 20, 2020 2:14 pm
bahrain
Villa-kochi-Kerala

മനാമ: ബഹ്‌റൈനില്‍ എത്തുന്ന യാത്രക്കാര്‍ക്ക് പത്തു ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈന്‍ എന്ന നിബന്ധന ഒഴിവാക്കാന്‍ ദേശീയ ആരോഗ്യ കര്‍മസമിതിയുടെ തീരുമാനം. എന്നാല്‍ എയര്‍പോര്‍ട്ടില്‍ വെച്ച് നടത്തുന്ന പി.സി.ആര്‍ ടെസ്റ്റില്‍ ഫലം നെഗറ്റീവ് ആയാല്‍ പത്ത് ദിവസം കഴിഞ്ഞ് രണ്ടാമത്തെ കോവിഡ് ടെസ്റ്റ് നടത്തണമെന്ന നിബന്ധന മാറ്റമില്ലാതെ തുടരും. മുപ്പത് ബഹ്‌റൈന്‍ ദിനാര്‍ വീതം വരുന്ന രണ്ട് ടെസ്റ്റുകളുടെയും ചെലവ് യാത്രക്കാര്‍ സ്വയം വഹിക്കണം.

വിസിറ്റ് വിസയില്‍ വന്ന് പത്ത് ദിവസത്തിനകം തിരിച്ച് പോകുന്നവര്‍ക്ക് രണ്ടാമത്തെ ടെസ്റ്റ് വേണ്ടി വരില്ല. രാജ്യത്ത് എത്തുന്ന യാത്രക്കാരില്‍ 10 ദിവസത്തെ വീട്ടു നിരീക്ഷണത്തില്‍ കഴിഞ്ഞവരില്‍ 0.2 ശതമാനം പേര്‍ക്ക് മാത്രമാണ് കോവിഡ് പോസിറ്റീവായത് എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഹോം ക്വാറന്റൈന്‍ ഒഴിവാക്കാനുള്ള തീരുമാനം.


MONIER (1)

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x