കോവിഡ് വ്യാപന തോതില്‍ മാറ്റമില്ലാത്ത സാഹചര്യത്തിലാണ് തീരുമാനം പുനഃപരിശോധിക്കേണ്ടതില്ലെന്ന് വ്യക്തമാക്കിയത്. സംഘടിത നമസ്കാരങ്ങള്‍ക്കും ആരാധനകള്‍ക്കും വിലക്ക് തുടരാനാണ് തീരുമാനം. നീതിന്യായ-ഇസ്ലാമിക കാര്യ-ഔഖാഫ് മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനമെടുത്തത്.
ദുബായില്‍ നിന്നു ബഹ്റൈനിലേക്കും തിരികെയുമുള്ള സര്‍വീസുകള്‍ എമിറേറ്റ്സ് എയര്‍ലൈന്‍സ് പുനരാരംഭിച്ചു. എല്ലാ ദിവസവും വിമാന സര്‍വീസുകള്‍ ഉണ്ടാകും. എല്ലാവിധ സുരക്ഷാ മാനദണ്ഡങ്ങളും ഉറപ്പാക്കിയാണ് സര്‍വീസ് നടത്തുന്നതെന്ന് എമിറേറ്റ്സ് അധികൃതര്‍ അറിയിച്ചു.
അതേസമയം, സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും കോവിഡ് ചികിത്സ തുടര്‍ന്നും സൗജന്യമായി ലഭിക്കും. യാത്രക്കാര്‍ ‘ബി അവെയര്‍ ബഹ്റൈന്‍’ മൊബൈല്‍ ആപ്പിലുടെ ഇലക്ട്രോണിക് പേയ്മെന്റ് ആയോ ക്യാഷ് ആയോ പണം അടക്കണം. കാബിന് ക്രൂ, ഡിപ്ലോമാറ്റിക് യാത്രക്കാര്‍, മറ്റ് ഔദ്യോഗിക യാത്രക്കാര്‍ തുടങ്ങിയവര്‍ക്ക് ഫീസ് ആവശ്യമില്ല.
അധ്യാപകരും ഇതര ജീവനക്കാരും സെപ്റ്റംബര്‍ ഒന്നു മുതല്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി ജാഫര്‍ അല്‍ ഷെയ്ഖ് അറിയിച്ചു.
ലഗേജ് കൊണ്ടുപോകാന്‍ ഹാര്‍ഡ് ബോര്‍ഡ് പെട്ടികള്‍ അനുവദിക്കില്ലെന്ന് ഗള്‍ഫ് എയര്‍. സാധാരണ വലുപ്പമുള്ള സ്യൂട്ട് കെയ്സുകളും ബാഗുകളും മാത്രമാണ് അനുവദിക്കുക. 23 കിലോ വീതമുള്ള 2 ബാഗേജുകള്‍ കൊണ്ടുപോകാം.
ബഹ്റൈനില്‍ 3 മാസത്തേക്ക് വര്‍ക്ക് പെര്‍മിറ്റ് ഫീസ് 50 ശതമാനമായി കുറച്ചു. വീട്ടുജോലിക്കാരുടെ പെര്‍മിറ്റിനും ഇതു ബാധകമാണ്. കോവിഡ് പശ്ചാത്തലത്തില്‍ പ്രതിസന്ധിയിലായ സ്ഥാപനങ്ങളെ സഹായിക്കുന്നതിന്റെ ഭാഗമായാണ് നടപടി. സെപ്റ്റംബര്‍ വരെയാണ് ഇളവ് ലഭിക്കുക.
പൊതു ടോയ്ലറ്റ്, സോനാ ബാത്ത്, ഡ്രസ് ചെയ്ഞ്ചിങ് റൂം, ട്രയല്‍ റൂം എന്നിവ ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ അടച്ചിടാന്‍ നിര്‍ദേശിച്ചു. ബീച്ചുകളില്‍ അഞ്ചില്‍ കൂടുതല്‍ പേര് ഒരുമിച്ചു കൂടുന്നതിനും വിലക്കേര്‍പ്പെടുത്തി. സാമൂഹിക അകലം നിര്‍ബന്ധമായും പാലിക്കണം.
കോവിഡ് പ്രതിരോധത്തില്‍ മാതൃകാപരമായി പ്രവര്‍ത്തിച്ച ബഹ്റൈന്‍ ലോകാരോഗ്യ സംഘടനയുടെ അഭിനന്ദനം. രോഗവ്യാപനം തടയുന്നതില്‍ ഫലപ്രദമായ നടപടികളാണ് സ്വീകരിച്ചതെന്ന് സംഘടനയുടെ ഡയറക്ടര്‍ ടെഡ്രോസ് അഡ്നോം പറഞ്ഞു.
ബഹ്റൈനില്‍ ഉച്ചവിശ്രമ നിയമം ഇന്നു പ്രാബല്യത്തില്‍ വരും. പുറംജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ഓഗസ്റ്റ് വരെ ഉച്ചവിശ്രമം അനുവദിക്കണം. ഉച്ചയ്ക്കു 12 മുതല്‍ വൈകിട്ടു 4 വരെയാണിത്. നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ കര്‍ശന പരിശോധനയുണ്ടാകും. കുറ്റക്കാര്‍ക്ക് 3 മാസം വരെ തടവും ചുരുങ്ങിയത് 500 ദിനാര്‍ പിഴയുമാണു ശിക്ഷ.
ബഹ്റൈനില്‍ 2 മുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കുന്ന സ്വകാര്യ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ സ്കൂളുകളിലേക്കു മാറാന്‍ അവസരം. താമസ മേഖലകളോടനുബന്ധിച്ചുള്ള സ്കൂളുകളില്‍ ചേരാനാണ് വിദ്യാഭ്യാസ മന്ത്രാലയം സൗകര്യമൊരുക്കിയിരിക്കുന്നത്.