Currency

കോവിഡ് പ്രതിരോധം: കൂടുതല്‍ നിര്‍ദേശങ്ങളുമായി ആരോഗ്യ മന്ത്രാലയം

സ്വന്തം ലേഖകന്‍Monday, July 6, 2020 1:15 pm
cov-bah

മനാമ: കോവിഡ് പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി പുതിയ നിര്‍ദേശങ്ങള്‍ ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ചു. പൊതു ടോയ്‌ലറ്റ്, സോനാ ബാത്ത്, ഡ്രസ് ചെയ്ഞ്ചിങ് റൂം, ട്രയല്‍ റൂം എന്നിവ ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ അടച്ചിടാന്‍ നിര്‍ദേശിച്ചു. ബീച്ചുകളില്‍ അഞ്ചില്‍ കൂടുതല്‍ പേര്‍ ഒരുമിച്ചു കൂടുന്നതിനും വിലക്കേര്‍പ്പെടുത്തി. സാമൂഹിക അകലം നിര്‍ബന്ധമായും പാലിക്കണം.

വ്യക്തികളോ ടീമുകളോ ആയി കോര്‍ണിഷുകളിലെത്തെുന്നവര്‍ രണ്ട് മീറ്റര്‍ അകലം പാലിക്കണം. മാലിന്യങ്ങള്‍ ഇടക്കിടെ നീക്കം ചെയ്യുന്നതിനും ഇലക്ട്രോണിക് ഉപകരണങ്ങള്‍ ജോലി കഴിഞ്ഞ് പോകുന്ന സമയത്ത് ശുചീകരിക്കാനും സംവിധാനമുണ്ടാക്കണം. ദിവസേന വാടകയ്ക്ക് കൊടുക്കുന്ന ഉപകരണങ്ങള്‍ ഉപയോഗ ശേഷം അണുവിമുക്തമാക്കണമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.


MONIER (1)

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x