മസ്കറ്റ്: കഴിഞ്ഞ 20 വർഷമായി നിർമ്മാണ മേഖലയിൽ തൊഴിൽ എടുത്തിരുന്ന തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി രാധാകൃഷ്ണന് നായരുടെ (വേണുപിള്ള-55) മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും. കഴിഞ്ഞ ഞായറാഴ്ച ഖാബൂറയില്‍ തൂങ്ങിമരിച്ച നിലയിലാണ് വേലുപ്പിള്ളയുടെ മൃതദേഹം കാണപ്പെട്ടത്. ഇന്ന് രാവിലെ 11 നു എയര്‍ഇന്ത്യാ വിമാനത്തിലാണ് മൃതദേഹം കൊണ്ടുപോവുക. വൈകുന്നേരം വീട്ടുവളപ്പില്‍ സംസ്കരിക്കും.