ഒമാനിൽ ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴയിൽ 2000 ശതമാനം വരെ വർദ്ധനവ്. ഗതാഗതനിയമ ലംഘിക്കുന്നവർക്കുള്ള ശിക്ഷ 10 ദിവസം മുതല്‍ 2 വര്‍ഷം വരെയാക്കിയും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
ഒമാനിൽ പ്രവാസികളടക്കമുള്ള തൊഴിലാളികൾക്ക് ഇനി പരാതികൾ ഓൺലൈനായി സമർപ്പിക്കാം. മാനവവിഭവശേഷി മന്ത്രാലയമാണു ഇതിനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. www.manpower.gov.om വെബ്സൈറ്റ് വഴിയാണു പരാതികൾ സമർപ്പിക്കേണ്ടത്.
രാജ്യത്ത് പരിഷ്കരിച്ച ഗതാഗത നിയമം നാളെ മുതൽ പ്രാബല്യത്തിൽ വരും. 21 ഭേദഗതികളോടെ ഗതാഗത നിയമ പരിഷ്കാരത്തിനു കഴിഞ്ഞ മാസം ആദ്യമാണു സുൽത്താൻ അംഗീകാരം നൽകിയത്. ഗതാഗത നിയമങ്ങൾ ലംഘിക്കുന്ന ഡ്രൈവര്‍മാര്‍ക്കെതിരെ കടുത്ത നടപടിയെടുക്കാന്‍ ആര്.ഒ.പിക്ക് അധിക അധികാരം നല്‍കുന്നതാണ് പരിഷ്കരിച്ച നിയമം.
പ്രായപ്പൂർത്തിയാകാത്ത പെൺകുട്ടിയ്ക്ക് രക്ഷിതാവ് കൂടെയില്ലെങ്കിൽ ഹോട്ടൽ മുറി നൽകരുത്, ഹോട്ടലില്‍ മുറിയെടുത്തവര്‍ക്ക് സന്ദര്‍ശകരെ മുറികളില്‍ കൊണ്ടുവരാന്‍ അനുവദിക്കരുത് തുടങ്ങിയ കർശന മാർഗ നിർദേശങ്ങളോടെയാണു നിയമം പരിഷ്കരിച്ചിരിക്കുന്നത്.
സുരക്ഷിത ഡ്രൈവിംഗ് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി റോയൽ ഒമാൻ പോലീസ് സോഷ്യൽ മീഡീയ ക്യാമ്പയിൻ ആരംഭിച്ചു. ‘വാട്ട് ഡിഡ് ദേ സേ’ എന്ന തലക്കെട്ടില്‍ ട്വിറ്ററിലൂടെയാണു ക്യാമ്പയിൻ.
ഒമാന്‍ തീരത്ത് ഇന്ത്യന്‍ ചരക്കുകപ്പല്‍ മുങ്ങി. കപ്പലില്‍നിന്നും മുഴുവന്‍ ജീവനക്കാരെയും രക്ഷപെടുത്തി. മസ്കത്തില്‍നിന്ന് മുന്നൂറോളം കിലോമീറ്റര്‍ ദൂരെ ജഅലാന്‍ ബനീ ബൂഅലി തീരത്ത് ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം.
മസ്കറ്റ്: സോഷ്യല്‍ മീഡിയ ഉപഭോക്താക്കളെ ലക്ഷ്യമിട്ടു സൈബര്‍ ക്രിമിനലുകള്‍ തട്ടിപ്പ് നടത്തുന്നതായി റോയല്‍ ഒമാന്‍ പൊലീസ്. ബ്ലാക്ക് മെയിൽ ചെയ്ത് നിരവധി പേരിൽ നിന്നും പണം തട്ടുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പ്രത്യേക പൊലീസ് വിഭാഗം രൂപവത്കരിച്ചതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. ഐ.ടി വിദഗ്ധരുടെ സഹായത്തോടെയാകും ഈ വിഭാഗം പ്രവർത്തിക്കുന്നത്. സോഷ്യല്‍മീഡിയ ഉപഭോക്താക്കളുമായി ബന്ധം സ്ഥാപിക്കുന്ന സൈബര്‍ ക്രിമിനലുകള്‍ സ്വകാര്യ വിവരങ്ങളും ചിത്രങ്ങളും കൈവശപ്പെടുത്തിയ ശേഷം വന്‍തുക ആവശ്യപ്പെടുകയാണ് ചെയ്യുന്നത്. ഇത്തരം പ്രശ്നങ്ങളില്‍ കുടുങ്ങിയവര്‍ ആ വിവരം […]
മസ്കറ്റ്: ദേശീയ സ്ഥിതി വിവര മന്ത്രാലയം പുറത്തിറക്കിയ കണക്കുകൾ പ്രകാരം ബജറ്റ് കമ്മിയില്‍ വൻ വര്‍ധന. എണ്ണവിലയിടിവിനെ തുടര്‍ന്നുള്ള വരുമാന നഷ്ടത്തിന്‍െറ ഫലമായി ഈ വര്‍ഷം ജനുവരി മുതല്‍ മേയ് വരെയുള്ള അഞ്ചുമാസ കാലയളവില്‍ 254 കോടി റിയാലിന്‍െറ ബജറ്റ് കമ്മിയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.കഴിഞ്ഞവര്‍ഷം ഇതേ കാലയളവില്‍ ഇത് 16 കോടി റിയാലായിരുന്നു. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് 59 ശതമാനത്തിന്‍െറ വര്‍ധനവാണ് ഈ വര്‍ഷം ഉണ്ടായതു. ദേശീയ സ്ഥിതി വിവര മന്ത്രാലയത്തിന്‍െറ കണക്കുകള്‍ പുറത്തു വന്നതോടെ രാജ്യം കൂടുതൽ സമ്മർദ്ദത്തിലായിരിക്കുകയാണ്. […]
മസ്കറ്റ്: സുല്‍ത്താനേറ്റിന്‍െറ ചരിത്ര പൈതൃകങ്ങളുടെ അറിവുകള്‍ പുതുതലമുറക്ക് പകര്ന്നുനല്കുന്ന ഒമാന്‍ ദേശീയ മ്യൂസിയം ശനിയാഴ്ച പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കും. കഴിഞ്ഞ ദേശീയ ദിനത്തിൽ ഒമാന്‍ ഉപപ്രധാനമന്ത്രി സയ്യിദ് ഫഹദ് ആണ് മ്യൂസിയത്തിന്‍െറ ഒൗദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ചത്. അല്‍ ആലം കൊട്ടാരത്തിന് എതിര്‍വശത്താണ് മ്യൂസിയം സ്ഥിതിചെയ്യുന്നത്. 14 ഗാലറികളിലായാണ് മ്യൂസിയം സജ്ജീകരിച്ചിരിക്കുന്നത്. നൂറ്റാണ്ട് പഴക്കമുള്ള ചരിത്രശേഷിപ്പുകള്‍ തുടങ്ങി ആധുനിക കാലത്തിന്‍െറ അടയാളപ്പെടുത്തലുകള്‍ വരെ മ്യൂസിയത്തിൽ ഒരുക്കിയിട്ടുണ്ടെന്ന് ഡയറക്ടര്‍ ജമാല്‍ ആല് മൂസാവി പറഞ്ഞു. സ്വദേശികള്‍ക്കും ജി.സി.സി പൗരന്മാര്ക്കും ഒരു റിയാലാണ് […]
മസ്കറ്റ്: ഖസബില്‍ നിന്ന് കിഷം ദ്വീപ് വഴി ഇറാനിലെ ബന്ദര്‍ അബ്ബാസിലേക്കുള്ള എന്‍.എഫ്.സിയുടെ ഫെറി സര്‍വിസിന് 28ന് (നാളെ) തുടക്കമാകും. എന്‍.എഫ്.സിയുടെ അല്‍ ഹലാനിയാത്ത് എന്ന ചെറു കപ്പലാകും ഇറാന് സര്‍വിസിന് ഉപയോഗിക്കുക. ആഴ്ചയില്‍ രണ്ടു ദിവസം വീതമാകും സര്‍വിസ്. ഖസബില്‍ നിന്ന് ദുബായിയിലേക്കുള്ള ഫെറി സർവീസും ഉടൻ ആരംഭിക്കും. നാഷനല്‍ ഫെറി സർവീസും റാശിദ് തുറമുഖ അധികൃതരും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ തുറമുഖത്ത് ഒരുക്കേണ്ട സാങ്കേതികവും മറ്റുമായ സൗകര്യങ്ങളെ കുറിച്ച് ധാരണയുണ്ടാക്കുന്നതിനായി പരീക്ഷണ സര്‍വിസ് നടത്താനും […]