ഒമാനിലെ വിവിധ കമ്പനികളില്‍ വ്യാജ വിദ്യാഭ്യാസ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച് ആളുകള്‍ ജോലി ചെയ്യുന്നതായ റിപ്പോര്‍ട്ടുകള്‍ കര്‍ശനമായി നിരീക്ഷിച്ച് വരുന്നതായി ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
ഒമാനില്‍ വിദേശികള്‍ക്ക് കൈവശം വെക്കാന്‍ അനുമതി ഇല്ലാത്തയിടങ്ങളിലെ സ്ഥലവും മറ്റ് വസ്തുവകകളും കൈമാറുന്നതിന് ഭവന വകുപ്പ് സമയക്രമം പ്രഖ്യാപിച്ചു. രണ്ട് വര്‍ഷത്തിനുള്ളില്‍ ഇവ സ്വദേശികള്‍ക്ക് കൈമാറണമെന്നും അല്ലാത്ത പക്ഷം നിയമ നടപടി നേരിടേണ്ടി വരുമെന്നും അധികൃതര്‍ അറിയിച്ചു.
ഒമാനില്‍ വിദേശി തൊഴിലാളികളുടെ എണ്ണം കുറഞ്ഞു. ഈ വര്‍ഷം ജനുവരി മുതല്‍ ഒക്ടോബര്‍ അവസാനം വരെയുള്ള കണക്ക് പ്രകാരം 3.3 ശതമാനത്തിന്റെ കുറവാണ് ഉണ്ടായതെന്ന് ദേശീയ സ്ഥിതി വിവര കേന്ദ്രത്തിന്റെ കണക്കുകള്‍ പറയുന്നു.
ഒമാനില്‍ സ്വകാര്യ മേഖലയില്‍ ചില തസ്തികകളില്‍ വിദേശികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന താല്‍ക്കാലിക വിസാ വിലക്ക് ആറ് മാസത്തേക്ക് കൂടി നീട്ടി. 2013 അവസാനം മുതലാണ് താല്‍ക്കാലിക വിസാ വിലക്ക് പ്രാബല്യത്തില്‍ വന്നത്.
ദേശികള്‍ അല്ലാത്തവര്‍ക്ക് ഒമാനില്‍ ഭൂമിയോ കെട്ടിടമോ വാങ്ങുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തി രാജകീയ ഉത്തരവ്. ഇത് പ്രകാരം വിദേശികള്‍ക്ക് ചില പ്രദേശങ്ങളില്‍ ഭൂമി സ്വന്തമാക്കാന്‍ അനുമതിയില്ല. വിദേശികള്‍ ഭൂമിയോ വസ്തുക്കളോ കൃഷി ആവശ്യത്തിന് ഉപയോഗിക്കരുതെന്നും രാജകീയ ഉത്തരവില്‍ പറയുന്നു.
ഒമാനി ഉല്പന്നങ്ങള് ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ രണ്ടാം സ്ഥാനത്ത്. ദേശീയ സ്ഥിതിവിവര കേന്ദ്രത്തിന്റെ കണക്കുകള്‍ പ്രകാരം ഈ വര്‍ഷം ജനുവരി മുതല്‍ ജൂലൈ വരെ 67,45,64,484 റിയാലിന്റെ സാധനങ്ങളാണ് ഒമാന്‍ ഇന്ത്യയിലേക്ക് കയറ്റിയയച്ചത്.
ഒമാന്റെ 48-ാമത് ദേശിയ ദിനാഘോഷങ്ങള്‍ക്ക് വൈവിധ്യമാര്‍ന്ന പരിപാടികളോടെ തുടക്കമായി. വരും ദിവസങ്ങളില്‍ വിവിധ വിലായത്തുകളിലും ഗവര്‍ണറേറ്റുകളിലുമായി ആഘോഷ പരിപാടികള്‍ രാജ്യത്തുടനീളം ഒരുക്കിയിട്ടുണ്ട്. ആഘോഷങ്ങള്‍ നവംബര്‍ 30 വരെ നീണ്ടു നില്ക്കും.
ഒമാനില്‍ വിദേശികള്‍ക്ക് സ്ഥിര താമസാനുമതി ലഭിക്കില്ലെന്ന് റോയല്‍ ഒമാന്‍ പൊലീസ് താമസ കുടിയേറ്റ വിഭാഗം അറിയിച്ചു. പരമാവധി വിസാ കാലാവധി രണ്ടു വര്‍ഷം മാത്രമായിരിക്കും.
ഒമാനിലേക്ക് എത്തുന്ന വിദേശികള്‍ക്ക് നിര്‍ബന്ധമായും ഇലക്ട്രോണിക് പാസ്പോര്‍ട്ട് ഉണ്ടായിരിക്കണമെന്ന് താമസ കുടിയേറ്റ വിഭാഗം. സന്ദര്ശിക്കുവാനോ തൊഴിലിനായോ രാജ്യത്ത് എത്തുന്നവര്‍ അന്താരാഷ്ട്ര സിവില്‍ ഏവിയേഷന്‍ സംഘടനയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും റോയല്‍ ഒമാന്‍ പൊലീസ് വ്യക്തമാക്കി.
നബിദിന, ദേശീയദിന അവധികള്‍ക്കൊപ്പം വാരാന്ത്യ അവധി കൂടി ചേര്‍ത്ത് കിട്ടുന്ന അഞ്ചുദിവസത്തെ അവധി ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് പ്രവാസികള്‍. കഴിഞ്ഞവര്‍ഷം നാലുദിവസത്തെ അവധിയാണ് ഈ വര്‍ഷം അഞ്ച് ദിവസമായിരിക്കുന്നത്. ഈ അവസരം മുതലെടുത്ത് വിമാനക്കമ്പനികള്‍ നിരക്കുകള്‍ കുത്തനെ കൂട്ടിയിട്ടുണ്ട്.