ഷാര്‍ജയില്‍ പുതുതായി 2,992 പെയ്ഡ് പാര്‍ക്കിങ് മേഖലകള്‍. അല്‍ നഹ്ദ, മുവൈല, അല്‍ താവുന്‍ മേഖലകളിലായാണ് 2,992 പെയ്ഡ് പാര്‍ക്കിങ്ങുകള്‍. ഇവിടെ പാര്‍ക്കിങ് മെഷീനുകളും നോട്ടിസ് ബോര്‍ഡും സ്ഥാപിച്ചു. എസ്എംഎസ് വഴി പാര്‍ക്കിങ് ഫീസ് അടയ്ക്കാമെന്നു മുനിസിപ്പാലിറ്റി അറിയിച്ചു.
എമിറേറ്റിലെ 29 നഴ്സറികള്‍ ഞായറാഴ്ച തുറക്കും. നഴ്സറികളിലെ സുരക്ഷാ സംവിധാനങ്ങള്‍ വിലയിരുത്തിയ ശേഷമാണ് ഷാര്‍ജ പ്രൈവറ്റ് എജ്യുക്കേഷന്‍ അതോറിറ്റി അനുമതി നല്‍കിയത്. തുടര്‍ന്നും പരിശോധനകള്‍ ഉണ്ടാകും. ജീവനക്കാര്‍ക്ക് ആരോഗ്യ പരിശോധന നടത്തും.
ഞായറാഴ്ച മുതല്‍ ഷാര്‍ജയില്‍ സ്കൂളുകള്‍ തുറക്കും. സ്കൂളുകള്‍ തുറക്കുന്നതിന് മുന്നോടിയായി സ്വകാര്യ സ്കൂളുകാര് വിദ്യാര്‍ഥികള്‍ക്ക് സൗജന്യ കോവിഡ് പരിശോധന നടത്താന്‍ സൗകര്യമൊരുക്കുന്നു. സ്കൂളുകളില്‍ നേരിട്ടെത്തി പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി എത്തണമെന്ന നിര്‍ദ്ദേശത്തെ തുടര്‍ന്നാണിത്.
കോവിഡ് പശ്ചാത്തലത്തില്‍ ഷാര്‍ജ അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള യാത്രകള്‍ക്കുണ്ടായിരുന്ന നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതായി ഷാര്‍ജയുടെ വിമാന കമ്പനിയായ എയര്‍ അറേബ്യ അറിയിച്ചു. യുഎഇ സ്വദേശികള്‍ക്കും, പ്രവാസികള്‍ക്കും ഷാര്‍ജ വിമാനത്താവളം വഴി ഏത് രാജ്യത്തേക്കും യാത്ര ചെയ്യാം.
എമിറേറ്റിലെ സ്കൂളുകള്‍ സെപ്തംബര്‍ 27ന് തുറക്കുമെന്ന് ഷാര്‍ജ പ്രൈവറ്റ് എജുക്കേഷന്‍ അതോറിറ്റി (എസ്പിഇഎ) തീരുമാനിച്ചതായി അറബിക് പത്രം ഇമാറാത് അല്‍ യൗം റിപ്പോര്‍ട് ചെയ്തു. ഇതിന് മുന്നോടിയായി സ്കൂളുകള്‍ വിദ്യാര്‍ഥികളെ സ്വീകരിക്കാന്‍ ഒരുക്കം പൂര്‍ത്തിയാക്കിയെന്നും കോവിഡ്19 സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിച്ചു എന്നും ഉറപ്പാക്കി.
പരിധി കടന്ന് 80 കിലോമീറ്ററിലേറെ വേഗത്തില്‍ പാഞ്ഞാല്‍ 3,000 ദിര്‍ഹമാണു പിഴ. വാഹനം 60 ദിവസം പിടിച്ചെടുക്കും. ഡ്രൈവറുടെ ലൈസന്‍സില്‍ 23 ബ്ലാക് പോയിന്റ് പതിയും. പരിധി കടന്ന് 60 കിലോമീറ്ററിലേറെ വേഗത്തില്‍ പാഞ്ഞാല്‍ 2,000 ദിര്‍ഹവും 12 ബ്ലാക് പോയിന്റുമാണു ശിക്ഷ. വാഹനം 30 ദിവസം കസ്റ്റഡിയില്‍ വയ്ക്കും.
യാത്രക്കാര്‍ നിര്‍ബന്ധമായും മാസ്ക് ധരിച്ചിരിക്കണം. കൈയില്‍ സാനിറ്റൈസര്‍ കരുതണം. സാമൂഹിക അകലം ഉറപ്പാക്കാന്‍ സീറ്റുകളില്‍ സ്റ്റിക്കര്‍ പതിച്ചിരിക്കും. വിലക്കുള്ള സീറ്റില്‍ ഇരിക്കാന്‍ പാടില്ല. ഓരോ ട്രിപ്പിന് ശേഷവും ബസുകള്‍ അണുവിമുക്തമാക്കുമെന്നും ഷാര്‍ജ പൊലീസ് സെന്റട്രല്‍ ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജനറല്‍ ഡോ. അഹമ്മദ് സഈദ് അല്‍ നഊര്‍ പറഞ്ഞു.
എമിറേറ്റിലെ സ്കൂളുകളില്‍ ഓണ്‍ലൈന്‍ പഠനം രണ്ടാഴ്ച കൂടി നീട്ടിയതായി ഷാര്‍ജ പ്രൈവറ്റ് എഡ്യുകേഷന് അതോറിറ്റി (എസ്.പി.ഇ.എ) അറിയിച്ചു. സെപ്റ്റംബര്‍ 13 മുതല്‍ 24 വരെയാണ് നീട്ടിയത്. നേരത്തെ മറ്റെല്ലാ എമിറേറ്റുകളിലും ഓണ്‍ലൈനിനൊപ്പം ക്ലാസ് മുറികളിലെ പഠനം തുടങ്ങിയിരുന്നെങ്കിലും ഷാര്‍ജയില്‍ മാത്രം സമ്പൂര്‍ണ ഓണ്‍ലൈന്‍ പഠനം തുടരുകയായിരുന്നു.
എമിറേറ്റില്‍ രണ്ട് വര്‍ഷം കാലാവധിയുള്ള വാഹന ലൈസന്‍സ് നല്കാന് തീരുമാനം. വ്യക്തികളുടെ പേരിലുള്ള പുതിയ മോഡല്‍ വാഹനങ്ങളുടെ ലൈസന്‍സ് കാലാവധിയാണു നീട്ടി നല്‍കുക. ലഘു വാഹനങ്ങളുടെ ലൈസന്‍സ് (മുല്‍കിയ) ആയിരിക്കും 2 വര്‍ഷത്തേക്കു നല്‍കുകയെന്ന് ഷാര്‍ജ പൊലീസ് മേധാവി മേജര്‍ സൈഫ് അല്‍ റസി അല്‍ ഷംസി അറിയിച്ചു.
ഷാര്‍ജ പൊലീസിന്റെ സഹകരണത്തോടെയാണ് കോവിഡ് പരിശോധനാ കേന്ദ്രങ്ങള്‍ ആരംഭിച്ചത്. രാവിലെ 11 മുതല്‍ 7 വരെയാണ് പരിശോധനാ സമയം. കേന്ദ്രങ്ങളിലെ പരിശോധന തീയതികള്‍ പിന്നാലെ അറിയിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.