ഷാര്‍ജയില്‍ ഗതാഗ നിയമലംഘനത്തിനുള്ള പിഴയില്‍ 50% ഇളവ് പ്രഖ്യാപിച്ചു. ഷാര്‍ജ എക്സിക്യുട്ടീവ് കൗണ്‍സിലാണ് എല്ലാത്തരം ട്രാഫിക് പിഴകള്‍ക്കും ഇളവ് പ്രഖ്യാപിച്ചത്. ഗതാഗത നിയമലംഘനത്തിന് ലഭിച്ച എല്ലാ ട്രാഫിക് പോയിന്റുകളും ഒഴിവാക്കുകയും ചെയ്തു.
എമിറേറ്റില്‍ ജലവൈദ്യുതി ബില്ലില്‍ 10% ഇളവ്. യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ.സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയാണ് ഇളവ് പ്രഖ്യാപിച്ചത്. കോവിഡ്19 ബാധയെ തുടര്‍ന്നുള്ള ജനങ്ങളുടെ സാമ്പത്തിക പ്രയാസം കുറയ്ക്കാനാണ് നടപടിയെന്ന് ഷെയ്ഖ് ഡോ.സുല്‍ത്താന്‍ പറഞ്ഞു.
ഷാര്‍ജയിലെ പ്രധാന മാര്‍ക്കറ്റുകളായ ജുബൈല്‍, ഉപയോഗിച്ച വാഹനങ്ങളുടെ ചന്തയായ അല്‍ ഹരജ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ മൂന്നു മാസത്തെ വാടക എഴുതി തള്ളിയതായി ഷാര്‍ജ സര്‍ക്കാറിന്റെ നിക്ഷേപ വിഭാഗമായ ഷാര്‍ജ അസറ്റ്മാനേജമെന്റ്് അറിയിച്ചു. ഈ വിപണികളിലെ എല്ലാ ഷോപ്പുകളും മൂന്നു മാസത്തേക്ക് വാടക നല്‍കേണ്ടതില്ല.
ഷാര്‍ജയില്‍ ക്രൈസ്തവ ചര്‍ച്ചുകള്‍ ഉള്‍പ്പെടെ ആരാധനാലയങ്ങളിലെ ഒത്തുചേരലുകള്‍ക്ക് നിയന്ത്രണം. കോവിഡ് 19 മുന്‍കരുതല്‍ നടപടിയുടെ ഭാഗമായാണിത്. മുസ്ലിം പള്ളികളില്‍ ജുമുഅ നമസ്കാരം പത്തു മിനിറ്റില്‍ ചുരുക്കണമെന്ന നിര്‍ദേശം കഴിഞ്ഞ ആഴ്ച മുതല്‍ നിലവിലുണ്ട്. ഷാര്‍ജയിലെ ക്രൈസ്തവ ദേവാലയങ്ങളില്‍ ആരാധനക്കായുള്ള ഒത്തുചേരല്‍ നിര്‍ത്തി വെക്കാന്‍ മതകാര്യ വകുപ്പ് നിര്‍ദേശിച്ചു.
സ്മാര്‍ട് സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന പേ ആന്‍ഡ് പാര്‍ക്ക് ഷാര്‍ജ മുനിസിപ്പാലിറ്റി ആദ്യമായി അല്‍ മജാസില്‍ തുറന്നു. വാഹന ഉടമകള്‍ക്ക് ദിവസം തോറുമോ, ആഴ്ച്ചയിലോ, പ്രതിമാസമോ പണം നിക്ഷേപിച്ച് പാര്‍ക്ക് ചെയ്യാം. ഇത്തരം വാഹനങ്ങള്‍ വരുമ്പോള്‍ നമ്പര്‍ പ്ലേറ്റ് ക്യാമറ വായിച്ച് വാഹനം കടത്തിവിടുന്ന സമ്പ്രദായമാണ് നടപ്പാക്കിയിട്ടുള്ളത്.
ഫ്ലാറ്റിന്റെയും ബെഡ്സ്പേസിന്റെയും പരസ്യം മുതല്‍ പലിശക്ക് പണം നല്കുന്നവര് വരെ ഇത്തരത്തില്‍ പരസ്യം ചെയ്യാറുണ്ട്. ഇനി മുനിസിപ്പാലിറ്റിയുടെ അനുമതിയില്ലാതെ ഏത് തരം പരസ്യം പതിക്കുന്നവരും പരസ്യം വിതരണം ചെയ്യുന്നവരും, പരസ്യത്തിന്റെ ഉടമകളും കുടുങ്ങും. അനധികൃതമായി പോസ്റ്റര്‍ പതിക്കുന്നവര്‍ പിടിയിലായാല്‍ അവരെ നാടുകടത്തുമെന്ന് ഷാര്‍ജ പൊലീസ് അറിയിച്ചു. 4000 ദിര്‍ഹം പിഴയും നല്‍കേണ്ടിയും വരും.
യുഎഇയുെട വിവിധ മേഖലകളില്‍ നേരിയതോതില്‍ ഭൂചലനം അനുഭവപ്പെട്ടു. ദുബായ്, ഷാര്‍ജ എന്നിവിടങ്ങളിലും വടക്കന്‍ എമിറേറ്റുകളിലും ഇന്നലെ വൈകിട്ട് നാലരയോടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്കെയിലില്‍ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ഇറാനിലെ ബന്ദര്‍ അബ്ബാസ് ആണ്.
രാത്രി 8ന് മുനിസിപ്പാലിറ്റി മന്ദിരത്തിലാണ് ഉദ്ഘാടനം. തുടര്‍ന്ന് എമിറേറ്റിലെ പ്രധാനപ്പെട്ട 19 കേന്ദ്രങ്ങളില്‍ പ്രത്യേക ലൈറ്റ് ഷോകള്‍ നടക്കും. മൂന്ന് ഇന്ററാക്ടീവ് ഷോകള്‍, അല്‍ മജാസ് വാട്ടര്‍ഫ്രണ്ടില്‍ രണ്ട് ഷോകള്‍, യൂണിവേഴ്സിറ്റി ഹാളിന്റെ മുന്‍വശത്ത് പ്രത്യേക ഷോകള്‍ എന്നിവ ഉണ്ടായിരിക്കും. ഷാര്‍ജ കൊമേഴ്സ് ആന്‍ഡ് ടൂറിസം ഡവലപ്്മെന്റ് അതോറിറ്റി (എസ്സിടിഡിഎ)യാണ് സംഘാടകര്‍.
ഔന് എന്ന പദ്ധതി പ്രകാരം 065633333 എന്ന വാട്സാപ്പ് നമ്പരില്‍ 24 മണിക്കൂറും പൊലീസ് സേവനങ്ങള്‍ ലഭ്യമാണെന്ന് ഷാര്‍ജ പൊലീസ് അറിയിച്ചു. ഷാര്‍ജ പൊലീസിന്റെ എല്ലാ സേവനങ്ങളും സംബന്ധിച്ച വിവരങ്ങളും ഇതില്‍ ലഭ്യമാണ്. അറബിക്, ഇംഗ്ലിഷ്, ഉറുദു എന്നീ ഭാഷകളില്‍ വിവരങ്ങള്‍ ലഭിക്കും. ഓട്ടമേറ്റഡ് സംവിധാനമാണിത്.
ചെലവു കുറഞ്ഞതും പാരിസ്ഥിതിക പ്രശ്നങ്ങള്‍ കുറഞ്ഞതുമായ ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണു പദ്ധതി. നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള സ്റ്റേഷനുകളാകും നിര്‍മിക്കുകയെന്ന് അധികൃതര്‍ പറഞ്ഞു. ഷാര്‍ജ മുനിസിപ്പാലിറ്റിയും ഷാര്‍ജ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റി (സേവ)യും സഹകരിച്ചാണു പദ്ധതി നടപ്പാക്കുക.