Currency

ഇലക്ട്രിക് വാഹന ചാര്‍ജിങ് സ്റ്റേഷന്‍ വ്യാപിപ്പിക്കാന്‍ ഷാര്‍ജ

സ്വന്തം ലേഖകന്‍Monday, February 3, 2020 1:37 pm
electric-charging

ഷാര്‍ജ: ഷാര്‍ജയിലെ എല്ലാ മേഖലയിലും ഇലക്ട്രിക് വാഹനങ്ങളുടെ ചാര്‍ജിങ് സ്റ്റേഷനുകള്‍ തുടങ്ങുന്നു. ചെലവു കുറഞ്ഞതും പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ കുറഞ്ഞതുമായ ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണു പദ്ധതി. നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള സ്റ്റേഷനുകളാകും നിര്‍മിക്കുകയെന്ന് അധികൃതര്‍ പറഞ്ഞു. ഷാര്‍ജ മുനിസിപ്പാലിറ്റിയും ഷാര്‍ജ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റി (സേവ)യും സഹകരിച്ചാണു പദ്ധതി നടപ്പാക്കുക.

മാലിന്യസംസ്‌കരണത്തിന്റെ ചുമതലയുള്ള സ്ഥാപനമായ ബിയാഹ്, സിഇ ക്രിയേറ്റ്‌സ് എന്നിവയുടെ സംയുക്ത സംരംഭമായ ഐഒഎന്നും ചാര്‍ജിങ് സ്റ്റേഷന്‍ പദ്ധതിയുമായി സഹകരിക്കുന്നുണ്ട്. ഗതാഗതരംഗത്തെ സുപ്രധാന പദ്ധതിക്കാണ് തുടക്കമാകുന്നതെന്നു ബിയാഹ് സിഇഒയും ഐഒഎന്‍ ചെയര്‍മാനുമായ ഖാലിദ് അല്‍ ഹുറൈമല്‍ പറഞ്ഞു. കാര്‍ബണ്‍ മലിനീകരണം ഇല്ലാതാകുമെന്നത് പദ്ധതിയുടെ നേട്ടമാണ്. ചെലവുകുറഞ്ഞ യാത്രാസൗകര്യവും ഒരുങ്ങും.


MONIER (1)

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x