Currency

Saudi Arabia

സൗദിയില്‍ ഇഖാമ പുതുക്കാന്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍ബന്ധം

വിദ്യാഭ്യാസ, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈനില്‍ അപ്ലോഡ് ചെയ്ത് രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയാല്‍ മാത്രമേ ഇഖാമ പുതുക്കാന്‍ കഴിയൂ. സ്ഥാപനങ്ങള്‍ തങ്ങളുടെ തൊഴിലാളികള്‍ക്ക് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നല്‍കി. എല്ലാവരും തസ്തികക്ക് അനുസൃതമായ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ ഹാരജരാക്കണമെന്നും രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കണമെന്നുമാണ് അറിയിപ്പ്. കാലാവധി അവസാനിക്കും മുമ്പ് പ്രഫഷനല്‍ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ ഇഖാമ പുതുക്കാനാവില്ലെന്ന സന്ദേശമാണ് കമ്പനികള്‍ നല്‍കിയിരിക്കുന്നത്.

നിതാഖാത്ത് വ്യവസ്ഥയില്‍ പുതിയ മാറ്റം; സൗദിയില്‍ ഒന്നേകാല്‍ ലക്ഷത്തോളം വിദേശികളെ ബാധിക്കും

രാജ്യത്ത് 12,000 ത്തോളം (11,900) സ്ഥാപനങ്ങളിലായി 1,15,000 ത്തോളം വിദേശികളും, 15,000 ത്തോളം സ്വദേശികളും മഞ്ഞ വിഭാഗത്തില്‍ ജോലിചെയ്യുന്നുണ്ടെന്നാണ് കണക്ക്. 12,500 ഓളം (12,481) സ്ഥാപനങ്ങള്‍ ചുവപ്പ് വിഭാഗത്തിലും പ്രവര്‍ത്തിച്ച് വരുന്നു. അടുത്ത ജനുവരി 26 മുതല്‍ മഞ്ഞ വിഭാഗത്തിലെ സ്ഥാപനങ്ങളെ ചുവപ്പ് വിഭാഗത്തില്‍ ലയിപ്പിക്കുമെന്ന് കഴിഞ്ഞ ദിവസം തൊഴില്‍ സാമൂഹിക വികസന മന്ത്രി അറിയിച്ചിരുന്നു. അതിന് മുമ്പായി മഞ്ഞ വിഭാഗത്തില്‍ പെട്ട സ്ഥാപനങ്ങള്‍ കൂടുതല്‍ സ്വദേശികളെ ജോലിക്ക് നിയമിച്ച് സുരക്ഷിത വിഭാഗങ്ങളിലേക്ക് മാറണമെന്ന് തൊഴില്‍ സാമൂഹിക മന്ത്രാലയം വ്യക്തമാക്കി.

ലോകമെമ്പാടുമുള്ള പ്രതിഭകള്‍ക്ക് പൗരത്വത്തിന് അവസരവുമായി സൗദി

ശരീഅത്ത്, മെഡിക്കല്‍, ശാസ്ത്രം, സാംസ്‌കാരികം, കായികം, വിനോദം, സാങ്കേതികം തുടങ്ങിയ മേഖലകളില്‍ മികവ് പുലര്‍ത്തുന്ന പ്രതിഭാധനരായ ആളുകള്‍ക്ക് പൗരത്വം നല്‍കുവാനാണ് സല്‍മാന്‍ രാജാവിന്റെ ഉത്തരവ്. ഇതിനായി യോഗ്യരായവുടെ പേര് വിവരങ്ങള്‍ നിര്‍ദേശിക്കുവാനും രാജകല്‍പനയുണ്ട്. വിദേശികളായ പ്രതിഭകള്‍ക്ക് മാത്രമല്ല, വിദേശികളായ ഭര്‍ത്താക്കരന്മാരില്‍ സൗദി വനിതകള്‍ക്ക് പിറന്ന മക്കള്‍, സൗദിയില്‍ ജനിച്ച് വളര്‍ന്നവര്‍, കുടിയൊഴിപ്പിക്കപ്പെട്ട ഗോത്രങ്ങളിലുള്ളവര്‍ തുടങ്ങിയവരിലെ മികച്ച പ്രതിഭകള്‍ക്കും വിവിധ മേഖലകളിലെ ശാസ്ത്രജ്ഞര്‍, ആഗോള പ്രതിഭകള്‍ തുടങ്ങിയവര്‍ക്കും മാനദണ്ഡങ്ങള്‍ക്കനുസൃതമായി പൗരത്വം നല്‍കും.

Resident Editor, KUWAIT
Jobin ThomasResident Editor, KUWAIT

കുവൈറ്റ് മലയാളികൾക്ക് അവരുടെ വിശേഷങ്ങളും വാർത്തകളും ഗർഷോമിൽ പ്രസിദ്ധീകരിക്കാം. വാർത്തകൾ അയക്കുന്നവർ വാർത്തകളുമായി ബന്ധപ്പെട്ട ഫോട്ടോ / വീഡിയോ കൂടി അയക്കുവാൻ ശ്രദ്ധിക്കുമല്ലോ. വാർത്തകളും വിശേഷങ്ങളും അയക്കേണ്ട വിലാസം jobin@garshom.com

Top
x