നമ്മുടെ ചുറ്റുപാടുമുള്ള മനുഷ്യരുമായി നമ്മള് സൂക്ഷിക്കുന്ന ബന്ധങ്ങളുടെ ആരോഗ്യമാണത്രേ ജീവിതത്തിലെ സന്തോഷം നിര്‍ണ്ണയിക്കുന്നത്. ബന്ധങ്ങള്‍ എത്രമാത്രം സമാധാനപരവും മനോഹരവുമാണോ അത്രമാത്രം സന്തോഷം നമ്മള് ജീവിത്തതില്‍ നേടുമത്രേ. ഇത്തരത്തിലുള്ള സന്തോഷം മാത്രമേ യഥാര്‍ത്ഥത്തില്‍ നിലനില്‍ക്കൂവെന്നും പഠനം ഓര്‍മ്മിപ്പിക്കുന്നു.
ഉറക്കമില്ലായ്മ പതിയെ ഒരാളെ ഹൃദ്രോഗത്തിലേക്ക് തള്ളിവിടുമെന്നും ക്രോണിക് ഷോര്‍ട്ട് സ്ലീപ് ഹൃദയധമിനികളില്‍ ബ്ലോക്ക് ഉണ്ടാക്കുകയും ഇത് ഹൃദ്രോഗത്തിന് കാരണമാകുകയും ചെയ്യുമെന്ന് പഠനത്തില്‍ പറയുന്നു. ഏഴ് മണിക്കൂറോ അതില്‍ കൂടുതലോ നേരം ഉറങ്ങുന്നവരില്‍ ഹൃദ്രോഗമുണ്ടാകാനുള്ള സാധ്യത വളരെ കുറവാണെന്ന് ഗവേഷകനായ ജാമി ഹിജ്മാന്‍സ് പറയുന്നു.
ഭക്ഷണമാവുന്നതില് നിന്ന് രക്ഷപെടാന്‍ യുവതിയുടെ മുഖത്ത് അള്ളിപ്പിടിക്കുന്നതും വേദന കൊണ്ട് യുവതി കരയുന്നതുമാണ് വീഡിയോയിലുള്ളത്. അമ്പത് സെക്കന്റ് മാത്രം ദൈര്‍ഘ്യമുള്ളതാണ് വീഡിയോ. വീഡിയോയുടെ തുടക്കത്തില്‍ തീരെ പരിഭ്രാന്തിയില്ലാതെ ആണ് യുവതി പ്രത്യക്ഷപ്പെടുന്നത്. എന്നാല്‍ സെക്കന്റുകള്‍ക്കകം കാര്യങ്ങള്‍ കൈവിട്ടുപോവുകയായിരുന്നു.
എസ്എസ്എല്‍സി പരീക്ഷയിലെ പത്ത് വിഷയങ്ങളില്‍ ഒന്‍പതിലും ഡി പ്ലസ്, എന്നാല്‍ കണക്കില്‍ മാത്രം എ പ്ലസ്. ഈ മിടുക്കന് അല്ലെങ്കില്‍ മിടുക്കി ആരാണെന്ന് സോഷ്യല്‍ മീഡിയയ്ക്ക് അറിയില്ല. പക്ഷെ ഈ റിസല്‍ട്ടാണ് വൈറലായത്. പലരും ഇതില്‍ ട്രോളുണ്ടാക്കി. സാക്ഷാല്‍ ശ്രീനിവാസ രാമാനുജന്റെ കുടുംബമാണ് റിസല്‍ട്ടിന്റെ ഉടമ എന്നാണ് ചിലരുടെ കണ്ടെത്തല്‍.
യുഎഇയിലെ സ്മാര്‍ട്ട് ഫോണ്‍ ഉപയോക്താക്കള്‍ക്ക് ഏറ്റവും പ്രിയങ്കരമായ മൊബൈല്‍ ആപ്ലിക്കേഷന്‍ വാട്സ്ആപ് ആണെന്ന് എംബിഎല്‍എമ്മിന്റെ ‘ബ്രാന്റ് ഇന്റിമസി’ സര്‍വേ റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം സ്കൈപ്പിനായിരുന്നു ഈ സ്ഥാനം. യുഎഇയില്‍ വാട്സ്ആപിന് ശേഷം രണ്ടാം സ്ഥാനത്തുള്ളത് ഗൂഗിള്‍ മാപ്പാണ്.
ഔഷധങ്ങളുടെ നേരിട്ടുള്ള ദുരുപയോഗം കാരണം മൂന്ന് വര്‍ഷത്തിനിടെ യു.എ.ഇയില്‍ കുറഞ്ഞത് 45 പേര് മരിച്ചതായി റിപ്പോര്‍ട്ട്. 27 പേര് മരിച്ച 2013ലാണ് മരുന്ന് ദുരുപയോഗം മൂലമുള്ള മരണം കൂടുതല്‍ രേഖപ്പെടുത്തിയത്.
കുവൈറ്റിലെ ജീവകാരുണ്യപ്രവർത്തകനായ പ്രവാസി മലയാളി മാവേലിക്കര സ്വദേശി മനോജ് മാവേലിക്കര 2016 ലെ ഗർഷോം അവാർഡ് സ്വീകരിച്ചുകൊണ്ട് മലേഷ്യയിലെ മലാക്കയിൽ നടത്തിയ പ്രസംഗത്തിലെ വാക്കുകളാണിത്…
പ്രവാസികള്‍ക്കിടയില്‍ ആത്മഹത്യ വര്‍ധിച്ചു വരുന്നതായി വിദഗ്ധര്‍. ഇതിന് പ്രധാന കാരണമായി കാണുന്നത് വിഷാദരോഗമാണ്. ലോകാരോഗ്യസംഘടനയുടെ കണക്കു പ്രകാരം 15 മുതല്‍ 29 വരെ പ്രായമുള്ളവര്‍ക്കിടയിലാണ് വിഷാദരോഗം മൂലമുള്ള ആത്മഹത്യ കൂടുതലായി കണ്ടു വരുന്നത്.
ഒരു കൈയില്‍ കോഴിക്കുഞ്ഞും മറ്റെ കൈയില്‍ പത്ത് രൂപയുമായി ആശുപത്രിയിലെത്തി സഹായം അഭ്യര്‍ത്ഥിച്ചു നില്ക്കുന്ന ഈ ബാലന്റെ ചിത്രം സോഷ്യല്‍മീഡിയയില്‍ വൈറലായി മാറുകയാണ്. കുട്ടിയുടെ മനസിലെ നന്മയെ അഭിനന്ദിച്ച് നിരവധിയാളുകളാണ് രംഗത്തെത്തിയിരിക്കുന്നത്.
കടുത്ത അന്തരീക്ഷ മലിനീകരണം നേരിടുന്ന ലോകനഗരങ്ങളില്‍ കൂടുതലും ഇന്ത്യയില്‍. തലസ്ഥാനമായ ന്യൂഡല്‍ഹിയുടെ പരിസര നഗരമായ ഗുരുഗ്രാമാണ് ലോകത്തിലെ തന്നെ ഏറ്റവും അന്തരീക്ഷ മലിനീകരണം നേരിടുന്ന പട്ടണം. ഗാസിയബാദാണ് രണ്ടാമത്. പാകിസ്താനിലെ ഫൈസലാബാദ് മൂന്നാമതും.