Currency

കാവേരി പ്രശ്നം; മലയാളിയുടെ ഫെയ്സ്ബുക് പോസ്റ്റ് വൈറല്‍

Wednesday, September 21, 2016 11:31 am

ദിവസങ്ങളായി കര്‍ണാടകത്തില്‍ നടക്കുന്ന കടുത്ത പ്രക്ഷോഭത്തിനിടയില്‍ കേരളത്തില്‍ നിന്നും മറ്റിടങ്ങളില്‍ നിന്നുമുള്ള വാഹങ്ങള്‍ക്ക് തമിഴ്നാട് പോലീസ് എസ്കോര്‍ട്ട്. കര്‍ണാടക രേജിസ്ട്രെഷനുള്ള വാഹനങ്ങളെയാണ് തമിഴ്നാട് പോലീസ് അതിര്‍ത്തി കടക്കാന്‍ സഹായിച്ചത്.

ദേശീയപാതയില്‍ ഏതാണ്ട് 350 കിലോമീറ്റര്‍ ദൂരത്തേക്കാണ് പോലീസ് അകമ്പടി പോയത്. ഈ സംഭവത്തെക്കുറിച്ച് ബാംഗ്ലൂര്‍ മലയാളിയായ ജോയല്‍ ബിന്ദുവിന്‍റെ പോസ്റ്റ് വൈറലാവുകയായിരുന്നു. ഞായറാഴ്ച രാവിലെ ഓണാവധി കഴിഞ്ഞ് തിരികെ ബെംഗളുരുവിലേക്ക് പോവുകയായിരുന്നുജ് ജോയല്‍. മധുരൈ ബൈപ്പാസില്‍ വച്ച് പ്രശ്നസാധ്യതയുണ്ടെന്നും അതുകൊണ്ട് എസ്കോര്‍ട്ട് വരാമെന്നും വനിതാ കോണ്‍സ്ട്ടബിള്‍ അറിയിക്കുകയായിരുന്നു.

ഇതിനെ പിന്നാലെയെത്തിയ മറ്റ് വാഹനങ്ങളോടും ഇത് തന്നെ പറഞ്ഞു. പോലീസിന്‍റെ സഹായവാഗ്ദാനത്തെ തുടര്‍ന്ന്‍ ജോയലിന്റേത് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ കണ്‍വോയിയായി നീങ്ങുകയായിരുന്നു. വാഹനങ്ങളുടെ പിന്നിലും പോലീസ് സുരക്ഷ നല്‍കിയിരുന്നു.

350 കിലോമീറ്ററോളം ഒപ്പം ചെന്ന് ഏതാണ്ട് 10 മണിയോടെ അതിര്‍ത്തി കടത്തി വിട്ടതിനെ തുടര്‍ന്നാണ്‌ അവര്‍ മടങ്ങിയത്. കനത്ത പ്രശ്നങ്ങള്‍ നിലനില്‍ക്കുമ്പോഴും തമിഴ്നാട് പോലീസിന്‍റെ ഭാഗത്ത്‌ നിന്നുണ്ടായ നീക്കം അഭിനന്ദനങ്ങള്‍ പിടിച്ചുപറ്റി. വിവിധ ദേശീയ മാധ്യമങ്ങള്‍ ജോയലിന്‍റെ പോസ്റ്റ്‌ വാര്തയാക്കിയിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x