Currency

അമ്മ കാറില്‍ മറന്ന് വച്ച കുട്ടി ചൂടേറ്റ് മരിച്ചു

Saturday, September 17, 2016 11:59 am

രണ്ട് മക്കളുടെ മാതാപിതാക്കളായ മാര്‍ക്കിനും എറിനും തങ്ങളുടെ അയല്‍ക്കാരന്‍റെ ഒരു വയസുള്ള മകന്‍റെ മരണം വിശ്വസിക്കാനാവുന്നില്ല

ടെക്സാസ്: രണ്ട് മക്കളുടെ മാതാപിതാക്കളായ മാര്‍ക്കിനും എറിനും തങ്ങളുടെ അയല്‍ക്കാരന്‍റെ ഒരു വയസുള്ള മകന്‍റെ മരണം വിശ്വസിക്കാനാവുന്നില്ല. ഒരു ദിവസം മുഴുവന്‍ കാറില്‍ ഒറ്റയ്ക്കാവുകയായിരുന്നു കുട്ടി.

“ആ അമ്മയുടെ സ്ഥാനത്തായിരുന്നെങ്കില്‍ ഏത് വിധത്തിലാകും ഞാനെന്ന് എനിക്ക് ഊഹിക്കാന്‍ പോലും കഴിയുന്നില്ല,” അയല്‍ക്കാരനായ മാര്‍ക്ക് കെയ്ന്‍ പറഞ്ഞു.

അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നതനുസരിച്ച് പസെന്‍ഡ ഇന്‍ഡിപെന്‍ഡന്റ്റ് സ്കൂള്‍ ഡിസ്ട്രിക്റ്റിലെ അഭിഭാഷകയായ 29കാരി ജോടീ കേന്നെമര്‍ തന്‍റെ കുഞ്ഞിനെ ക്രിയേടിവ് കിഡ്സ്‌ ലേണിംഗ് സെന്ടറില്‍ മകനെ ഏല്പിച്ചു എന്ന് കരുതി ജോലിക്ക് പോവുകയായിരുന്നു. വൈകുന്നേരം അവനെ സ്കൂളില്‍ നിന്നും തിരിച്ച് കൊണ്ട് പോകാനായി ചെന്നപ്പോഴാണ് മകനെ അവിടെ ഏല്‍പ്പിച്ചിരുന്നില്ലെന്ന് അവര്‍ മനസിലാക്കുന്നത്.

“നിങ്ങള്‍ക്കോ നിങ്ങളുടെ ഉറ്റവര്‍ക്കോ ഇങ്ങനെ സംഭവിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നത് തന്നെ ഭയാനകമാണ്,” കേയ്നിന്‍റെ ഭാര്യ എറിക് പറഞ്ഞു.

കുട്ടി ചൂട് പിടിച്ച കാറിന്‍റെ പിന്‍സീറ്റില്‍ ദിവസം മുഴുവനും ചിലവഴിച്ചെന്നാണ് പോലീസ് പറയുന്നത്. ശേഷം അവന്‍ മരണപ്പെട്ടതായി അറിയിച്ചു.

“അത് കൈകാര്യം ചെയ്യാന്‍ എളുപ്പമായ കാര്യമല്ല. അപകടത്തിന് ആരെയും കുറ്റം പറയാനും പറ്റില്ല.'” എറിന്‍ കെയ്ന്‍ പറഞ്ഞു. ഒരുപാട് ആളുകള്‍ സമാധാനപ്പെടുതാനായി അവരെ സമീപിക്കുന്നുണ്ട്. “പ്രാര്‍ഥനകളുമായി ആളുകള്‍ വരുന്നുണ്ട്, അവര്‍ അതിനെ മറികടക്കുമെന്ന് വിശ്വസിക്കാം,” മാര്‍ക്ക്‌ കെയ്ന്‍ പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x