ചാലക്കുടി കോടതിയുടെതാണ് ഉത്തരവ്. മണിയുടെ മാനേജര്‍ ജോബി, ഡ്രൈവര്‍ പീറ്റര്‍, സഹായികളായ മുരുകന്‍, വിബിന്‍, അരുണ്‍, അനീഷ് എന്നിവരെയാണ് നുണപരിശോധനക്ക് വിധേയമാക്കുക. പൊലീസിന്റെ അപേക്ഷ പരിഗണിച്ചാണ് കോടതി ഉത്തരവിട്ടത്.
തൃശ്ശൂര്‍ : നടന്‍ കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് സഹായികളെയും, സുഹൃത്തുക്കളെയും നുണ പരിശോധനയ്ക്ക് വിധേയമാക്കാന്‍ ചാലക്കുടി കോടതിയുടെ ഉത്തരവ്. മണിയുടെ മാനേജര്‍ ജോബി, ഡ്രൈവര്‍ പീറ്റര്‍, സഹായികളായ മുരുകന്‍, വിബിന്‍, അരുണ്‍, അനീഷ് എന്നിവരെയാണ് നുണപരിശോധനക്ക് വിധേയമാക്കുക. പൊലീസിന്റെ അപേക്ഷ പരിഗണിച്ചാണ് കോടതി ഉത്തരവിട്ടത്.
കലാഭവന്‍ മണിയൂടെ മരണം ആത്മഹത്യയാണോ സ്വാഭാവിക മരണമാണോ കൊലപാതകമാണോ എന്ന് സ്ഥിരീകരിക്കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ അന്വേഷണസംഘം നുണപരിശോധനയ്ക്കുള്ള അപേക്ഷ സമർപ്പിക്കുകയായിരുന്നു. നുണപരിശോധനയ്ക്ക് വിധേയരാക്കുന്ന ആറ് പേരെയും നോട്ടീസ് അയച്ചു വിളിപ്പിച്ച് സമ്മതം വാങ്ങിയതിനെ തുടര്‍ന്നാണ് കോടതി നുണപരിശോധനയ്ക്ക് ഉത്തരവിട്ടത്.
കേന്ദ്ര സംസ്ഥാന ലാബുകളില്‍ മണിയുടെ ആന്തരിക അവയവങ്ങള്‍ പരിശോധിച്ചതില്‍ വ്യത്യസ്ത ഫലങ്ങളാണ് പുറത്തു വന്നത്. ക്ളോര്‍ പൈറിഫോസ് എന്ന കീടനാശിനിയുടെയും മീഥേല്‍ ആല്‍ക്കഹോളിന്‍റെയും അംശങ്ങള്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ ഇവയുടെ ഉറവിടം കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിലാണ് നുണപരിശോധന വേണമെന്ന ഘട്ടത്തിലേക്ക് പോലീസ് എത്തിയത്. അതിനിടെ അന്വേഷണം സിബിഐയ്ക്ക് കൈമാറാന്‍ സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയിരിക്കുകയാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.