Currency

മക്കളോടൊപ്പം അവധിക്കാലം ആസ്വദിക്കാനെത്തിയ വളര്‍ത്തമ്മമാര്‍ക്ക് ചെലവ് മുഴുവന്‍ സൌജന്യം

Monday, September 5, 2016 5:40 pm

എന്നാല്‍ വലിയൊരു ആശ്ചര്യമായിരുന്നു ഇവരെ കാത്തിരുന്നത്. അവര്‍ ഫെയ്സ്ബുകില്‍ പോസ്റ്റ് ചെയ്ത ഈ കഥ ഇന്‍റര്‍നെറ്റിലാകെ തരംഗമാവുകയായിരുന്നു.

പ്രധാനമായും ദത്തെടുത്തു വളര്‍ത്തുന്ന 15 കുട്ടികളുമായി അവധിക്കാലം ചിലവഴിക്കാന്‍ ഗാല്‍വെസ്ടന്‍ ദ്വീപിലെത്തിയതാണ് രണ്ട് അമ്മമാര്‍. എന്നാല്‍ വലിയൊരു ആശ്ചര്യമായിരുന്നു ഇവരെ കാത്തിരുന്നത്. അവര്‍ ഫെയ്സ്ബുകില്‍ പോസ്റ്റ് ചെയ്ത ഈ കഥ ഇന്‍റര്‍നെറ്റിലാകെ തരംഗമാവുകയായിരുന്നു.

ജെയ്മി ഹന്‍സികര്‍ തങ്ങള്‍ക്ക് ലഭിച്ച അനുഗ്രഹത്തിന് നന്ദി പറഞ്ഞു. സാന്‍ ലൂയിസ് റിസോര്‍ട്ടിലേക്ക് ഒരു സുഹൃത്തിനോടൊപ്പം പോയതാണ് ഹന്‍സികര്‍. “ഞങ്ങള്‍ എലാവരും തന്നെ നീന്തല്‍ക്കുളത്തിന്‍റെ പരിസരങ്ങളില്‍ വെറുതെ സംസാരിച്ചിരിക്കയായിരുന്നു. മറ്റ് കാര്യങ്ങളൊന്നും ചെയ്യാനില്ലാത്തതിന്‍റെ ആഹ്ലാദത്തിലുമായിരുന്നു,” അവര്‍ പറഞ്ഞു. ഹന്‍സികര്‍ പറയുന്നത് അവളെയും കൂട്ടുകാരിയെയും കുട്ടികളെയും കുറിച്ചാണ്. അവള്‍ക്ക് ആകെ ആറു കുട്ടികളുണ്ട്. മൂന്ന്‍ സ്വന്തം കുട്ടികള്‍, ദത്തെടുത്തതും വളര്‍ത്തുന്നതുമായ മൂന്ന്‍ കുട്ടികളും.

റിസോര്‍ട്ടില്‍ വച്ച് അപരിചിതരുമായി അവര്‍ സംസാരിക്കാനിടയായി. തങ്ങളുടെ അനുഭവങ്ങളെ കുറിച്ചായിരുന്നു സംസാരമുണ്ടായത്. എന്നാല്‍ ഹന്‍സികര്‍ അറിയാതെ ഒരു ദമ്പതികള്‍ അവരുടെ താമസത്തിന്‍റെ ചിലവുകള്‍ അടക്കുകയായിരുന്നു. “ഞങ്ങള്‍ക്ക് അവര്‍ തന്നതിന്‍റെ പത്തിരട്ടി അവര്‍ക്ക് തിരികെ ലഭിക്കട്ടെ എന്ന് പ്രാര്‍ഥിക്കുന്നു, നന്ദിയുണ്ട്,” അവള്‍ പറഞ്ഞു. ഇത്ര വലിയ കാര്യം ചെയ്ത ദമ്പതികളെ അവര്‍ തന്‍റെ ഫെയ്സ്ബുക് പോസ്റ്റിലൂടെ സ്മരിച്ചു. “ഞാന്‍ ചെയ്യുന്നത് എന്താണെന്ന് ആളുകള്‍ക്ക് മനസിലാകുന്നുണ്ട്. അത് വളരെ വലിയ കാര്യം തന്നെയാണ്,” ഹന്‍സികര്‍ പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x