Currency

കര്‍ണാടകത്തില്‍ ഡെങ്കിപ്പനി പടരുന്നു

Sunday, September 18, 2016 1:27 pm

ഈ വര്‍ഷം കര്‍ണാടകയില്‍ സെപ്റ്റംബര്‍ പകുതി വരെ ഏകദേശം 4065 പേര്‍ക്കാണ് പനി ബാധിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്.

സംസ്ഥാനം ഡെങ്കിപ്പനി ഭീതിയിലാണ്. പനി ബാധിതരുടെ എണ്ണം സംസ്ഥാനത്തില്‍ ഗണ്യമായി വര്‍ധിച്ചു കൊണ്ടിരിരിക്കുന്നു. കണക്കുകള്‍ അനുസരിച്ച് ഓരോ വര്‍ഷം കൂടും തോറും ഇത് കൂടിക്കൊണ്ടിരിക്കുകയാണ്. ഈ വര്‍ഷം കര്‍ണാടകയില്‍ സെപ്റ്റംബര്‍ പകുതി വരെ ഏകദേശം 4065 പേര്‍ക്കാണ് പനി ബാധിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്.

ഈ വര്‍ഷം ആറു പേരാണ് പനി ബാധിച്ചു സംസ്ഥാനത്ത് മരണമടയുന്നത്. ഈ വര്‍ഷാന്ത്യത്തോടെ ഡെങ്കിപ്പനി പിടികൂടിയവരുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തിലെ കണക്കുകളെ മറികടക്കുമെന്നാണ് അറിയുന്നത്. കഴിഞ്ഞ വര്‍ഷം 5077 പേര്‍ക്കാണ് ഡെങ്കിപ്പനി ബാധിച്ചതായി സ്ഥിരീകരിച്ചത്.

ഡെങ്കിപ്പനി പിടികൂടിയവരുടെ കണക്കുകള്‍ കണ്ടെത്തിയത് നാഷണല്‍ വെക്ടര്‍ബോണ്‍ ഡിസീസ് കണ്ട്രോള്‍ പ്രോഗ്രാമിന്‍റെ സര്‍വേയിലൂടെയാണ്. ബെംഗളുരുവിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍(544) റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. രണ്ടാം സ്ഥാനം ഉടുപ്പിക്കാണ്(523).

റബ്ബര്‍ തോട്ടങ്ങളുടെ എണ്ണം ഉടുപ്പിയിലും ദക്ഷിണ കന്നടയിലും വര്‍ധിച്ചതാണ് രോഗം പടരാനുള്ള പ്രധാന കാരണമെന്ന് വിദഗ്ദ്ധര്‍ പറഞ്ഞു. മാലിന്യ പ്രശ്നം, മലിനജലം കെട്ടിക്കിടക്കുന്നത് തുടങ്ങിയവയാണ് മറ്റ് ,കാരണങ്ങളെന്ന്‍ ഡോ: ബി.ജി. പ്രകാശ് കുമാര്‍ പറഞ്ഞു.

വീടും പരിസരവും മറ്റും ശുചിത്വമുള്ളതായിരിക്കാന്‍ ശ്രദ്ധിക്കുക എന്നതാണ് ഒരു പ്രധാന മുന്‍കരുതല്‍. ഇത് കൂടാതെ കൊതുകുശല്യം കൂടുതലുള്ള സ്ഥലങ്ങളില്‍ ഫോഗ്ഗിംഗ് ഏര്‍പ്പാടാക്കുക, ശരീരം മുഴുവന്‍ മൂടുന്ന വസ്ത്രങ്ങള്‍ ധരിക്കുക എന്നതിലൂടെ ഒരു പരിധി വരെ രോഗത്തില്‍ നിന്ന് അകന്ന് നില്‍ക്കാവുന്നതാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x