Currency

ലോകത്ത് ജോലി ചെയ്യാന്‍ മികച്ച 5 രാജ്യങ്ങള്‍; പട്ടികയില്‍ ഇടംനേടി ദുബായ്, അബുദാബി

സ്വന്തം ലേഖകന്‍Tuesday, March 16, 2021 4:01 pm

അബുദാബി: ലോകത്ത് ജോലി ചെയ്യാന്‍ അനുയോജ്യമായ മികച്ച 5 നഗരങ്ങളില്‍ ദുബായും അബുദാബിയും ഇടംപിടിച്ചു. 190 രാജ്യങ്ങളിലെ 2.09 ലക്ഷം പേരില്‍ നടത്തിയ സര്‍വേയിലാണ് മുന്‍ വര്‍ഷത്തെക്കാള്‍ ആറു സ്ഥാനം മെച്ചപ്പെടുത്താന്‍ യുഎഇ നഗരങ്ങള്‍ക്കു സാധിച്ചത്. 2018ലെ സര്‍വേയില്‍ ആറാം സ്ഥാനത്തുണ്ടായിരുന്ന ദുബായ് ഇപ്പോള്‍ മൂന്നാം സ്ഥാനത്തേക്കും 14ാം സ്ഥാനത്തുണ്ടായിരുന്ന അബുദാബി അഞ്ചാം സ്ഥാനത്തേക്കും എത്തി.

സര്‍വേയില്‍ പങ്കെടുത്തവരില്‍ 90% വിദേശികളായിരുന്നു. ശക്തവും ലോകോത്തരവുമായ യുഎഇയില്‍ വിദേശ പ്രഫഷനലുകള്‍ക്കു സ്വയം മെച്ചപ്പെടാന്‍ ഒട്ടേറെ അവസരങ്ങളുണ്ട്. കോവിഡ് പകര്‍ച്ച തടയുന്നതിലെ മികവും യുഎഇയ്ക്ക് നേട്ടമായി. ബോസ്റ്റണ്‍ കണ്‍സല്‍റ്റിങ് ഗ്രൂപ്പും (ബിസിജി) ബയ്ത്ത് ഡോട്ട് കോമും ചേര്‍ന്നാണു സര്‍വേ നടത്തിയത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x