പദ്ധതി പ്രകാരം രണ്ടു വർഷത്തിനുള്ളിൽ അര ലക്ഷം അഭയാർഥികളെ യൂറോപ്പിൽ പുനരധിവസിപ്പിക്കാനാണ് യൂറോപ്യൻ യൂണിയൻ കമ്മീഷൻ ലക്ഷ്യമിടുന്നത്
കുടിയേറ്റ പ്രശ്നം പരിഹരിക്കുന്നതിന് യൂറോപ്യൻ യൂണിയൻ പുതിയ പദ്ധതി അവതരിപ്പിച്ചു. പദ്ധതി പ്രകാരം രണ്ടു വർഷത്തിനുള്ളിൽ അര ലക്ഷം അഭയാർഥികളെ യൂറോപ്പിൽ പുനരധിവസിപ്പിക്കാനാണ് യൂറോപ്യൻ യൂണിയൻ കമ്മീഷൻ ലക്ഷ്യമിടുന്നത്. കാലഘട്ടത്തിലെ ഏറ്റവും വലുതും സങ്കീർണവും ഘടനാപരവുമായ പ്രതിസന്ധിയാണ് കുടിയേറ്റമെന്നും ഇതു നേരിടാൻ താത്കാലിക പരിഹാരങ്ങൾ മതിയാകില്ലെന്നും കമ്മീഷൻ വിലയിരുത്തി.
നേരത്തെ അഭയാർഥികൾക്ക് ക്വോട്ട നിശ്ചയിച്ച് യൂണിയൻ അംഗരാജ്യങ്ങൾ സ്വീകരിക്കണമെന്ന നിർദേശം കിഴക്കൻ യൂറോപ്യൻ രാജ്യങ്ങൾ അംഗീകരിച്ചിരുന്നില്ല. എന്നാൽ, ഹംഗറിയും പോളണ്ടും ഇതിനെതിരേ സ്വീകരിച്ച നിയമ നടപടികൾ യൂറോപ്യൻ യൂണിയൻ കോടതി തള്ളുകയും ചെയ്തിരുന്നു. മുൻ പദ്ധതിയുടെ ഫലപ്രാപ്തിക്ക് ആക്കം കൂട്ടുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പദ്ധതി നടപ്പാക്കാൻ ശ്രമിക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.