Currency

യൂറോപ്പിൽ വിന്റർ ടൈം ഒക്റ്റോബർ 30ന് തുടങ്ങും

സ്വന്തം ലേഖകൻThursday, October 20, 2016 11:27 am

ഒക്റ്റോബർ മുപ്പതിന് വെളുപ്പിന് ക്ലോക്കിലെ മൂന്നുമണി രണ്ടുമണിയാക്കി (ഒരു മണിക്കൂർ പുറകോട്ടാക്കി) ക്രമീകരിക്കണം.

യൂറോപ്പിൽ വിന്റർ ടൈം ഒക്റ്റോബർ മുപ്പതിന് ആരംഭിക്കും. അന്നേദിവസം വെളുപ്പിന് ക്ലോക്കിലെ മൂന്നുമണി രണ്ടുമണിയാക്കി (ഒരു മണിക്കൂർ പുറകോട്ടാക്കി) ക്രമീകരിക്കണം. ഇന്ത്യയുമായി നാലര മണിക്കൂറിന്റെ സമയ വ്യത്യാസം ഇതുവഴി ഉണ്ടാകും. യൂറോപ്പ് ശൈത്യത്തിലേക്ക് നീങ്ങുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഇത്തവണ അതിശൈത്യം അനുഭവപ്പെടില്ലെന്നാണ് കരുതുന്നത്.

താപനില ഇതിനോടകം താഴ്ന്നിട്ടുണ്ട്. കാറ്റും മഴയും മൂടൽ മഞ്ഞുമിപ്പോൾ അനുഭവപ്പെടുന്നുണ്ട്. ശൈത്യം നേരത്തെ എത്തുന്നതിന്റെ സൂചനയാണിതെന്ന് കാലാവസ്ഥ നിരീക്ഷകർ അറിയിച്ചു. സൈബീരിയയിൽ ഉൾക്കടലിൽ നിന്നും തണുത്തുറച്ച കാറ്റ് യൂറോപ്പിലേക്ക് ആഞ്ഞടിക്കുന്നുണ്ട്. ഇതാണ് യൂറോപ്പിലേക്ക് ശൈത്യമെത്തിക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

1 thought on “യൂറോപ്പിൽ വിന്റർ ടൈം ഒക്റ്റോബർ 30ന് തുടങ്ങും”

  1. I blog quite often and I genuinely appreciate your information. Your article has truly
    peaked my interest. I will bookmark your site and keep checking for new information about once per week.
    I subscribed to your RSS feed as well.

Leave a Comment

Your email address will not be published. Required fields are marked *

Top
x