Currency

യുഎഇയില്‍ എമര്‍ജന്‍സി വാഹനങ്ങളുടെ യാത്രയ്ക്ക് തടസം സൃഷ്ടിക്കുന്ന ഡ്രൈവര്‍ക്കെതിരെ കര്‍ശന നടപടി

സ്വന്തം ലേഖകന്‍Tuesday, November 7, 2017 9:06 am

അടിയന്തര വാഹനങ്ങള്‍ കടന്നു പോകാന്‍ ക്രമീകരണം ചെയാത്ത 97 കേസുകള്‍ 2016 ല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. യുഎഇയില്‍ എമര്‍ജന്‍സി വാഹനങ്ങളുടെ യാത്രയ്ക്ക് തടസം സൃഷ്ടിക്കുന്നവര്‍ക്കുള്ള പിഴ ആഭ്യന്തര വകുപ്പ് 6000 ദിര്‍ഹത്തില്‍ നിന്ന് 6,00,000 ദിര്‍ഹമായി വര്‍ധിപ്പിച്ചു.

 

അബുദാബി: യുഎഇയില്‍ എമര്‍ജന്‍സി വാഹനങ്ങളുടെ യാത്രയ്ക്ക് തടസം സൃഷ്ടിക്കുന്ന ഡ്രൈവര്‍ക്ക് എതിരെ കര്‍ശന നടപടിക്കു തീരുമാനം. അബുദാബി ഗതാഗത വകുപ്പ് അധികൃതരാണ് ഇതു സംബന്ധിച്ച മുന്നറിയപ്പ് നല്‍കിയത്. ആംബുലന്‍സുകളിലേക്കോ മറ്റു അടിയന്തിര വാഹനങ്ങള്‍ക്കോ തടസം കൂടാതെ സഞ്ചരിക്കാനുള്ള ക്രമീകരണം മറ്റ് വാഹനത്തിന്റെ ഡ്രൈവര്‍മാര്‍ ഒരുക്കേണ്ടതാണ്. അല്ലാത്തപക്ഷം അടിയന്തര സാഹചര്യങ്ങളില്‍ എത്തിചേരാന്‍ ബുദ്ധിമുട്ട് സൃഷ്ടിക്കപ്പെടുകയും ഗുരുതരമായ പ്രത്യാഘതങ്ങള്‍ക്കു കാരണമാകുകയും ചെയ്യുമെന്ന് പോലീസ് അറിയിച്ചു.

അടിയന്തര വാഹനങ്ങള്‍ കടന്നു പോകാന്‍ ക്രമീകരണം ചെയാത്ത 97 കേസുകള്‍ 2016 ല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അടയന്തിര സാഹചര്യങ്ങളില്‍ മറ്റ് വാഹനങ്ങള്‍ വഴി മാറി കൊടുക്കുകയും എമര്‍ജന്‍സി വാഹനങ്ങളുടെ യാത്ര സുഗമായി നടക്കാനുള്ള അവസരം നല്‍കുകയും വേണം. യുഎഇയില്‍ എമര്‍ജന്‍സി വാഹനങ്ങളുടെ യാത്രയ്ക്ക് തടസം സൃഷ്ടിക്കുന്നവര്‍ക്കുള്ള പിഴ ആഭ്യന്തര വകുപ്പ് 6000 ദിര്‍ഹത്തില്‍ നിന്ന് 6,00,000 ദിര്‍ഹമായി വര്‍ധിപ്പിച്ചു. ഇതിനു പുറമെ ആറ്ബ്ലാക്ക് പോയിന്റുകളും ലഭിക്കും. അവരുടെ വാഹനങ്ങള്‍ 30 ദിവസത്തേക്ക് പിടിച്ചെടുക്കുമെന്നും അബുദാബി പോലീസ് വ്യക്തമാക്കി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x