
അബുദാബി: തലസ്ഥാന എമിറേറ്റില്‍ ഡ്രൈവിങ് ലൈസന്‍സ് നേടുന്നവരില്‍ കൂടുതലും ഏഷ്യന്‍ രാജ്യക്കാര്‍. കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ ഏഷ്യക്കാരായ അപേക്ഷകര്‍ക്ക് 1,01,668 ഡ്രൈവിങ് ലൈസന്‍സുകളാണ് നല്‍കിയത്. തൊട്ടുപിന്നില്‍ ഡ്രൈവിങ് ലൈസന്‍സ് കൂടുതല്‍ നല്‍കിയത് അറബ് രാജ്യക്കാര്‍ക്കാണ്. 29,772 പുതിയ ലൈസന്‍സുകള്‍ അവര്‍ കൈപ്പറ്റി.
അതേസമയം ഇക്കാലയളവിനുള്ളില്‍ സ്വദേശികള്‍ക്ക് ലഭിച്ചത് 16,645 ലൈസന്‍സുകള്‍ മാത്രമാണ്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ചു കഴിഞ്ഞവര്‍ഷം ലൈസന്‍സ് വിതരണം കൂടിയതായി അധികൃതര്‍ വെളിപ്പെടുത്തി. മൊത്തം 92,768 പുതിയ ഡ്രൈവിങ് ലൈസന്‍സുകളാണ് കഴിഞ്ഞ വര്‍ഷം നല്‍കിയത്.
ഡ്രൈവിങ് ലൈസന്‍സ് നേടുന്നതിനൊപ്പം വാഹനാപകടങ്ങള്‍ ഉണ്ടാക്കുന്നതിലും മുന്നില്‍ ഏഷ്യന്‍ രാജ്യക്കാരാണ്. ട്രാഫിക് പൊലീസ് പുറത്തുവിട്ട റിപ്പോര്‍ട്ട് ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. ഈ വര്‍ഷം ആറുമാസം പിന്നിട്ടപ്പോഴേക്കും അബുദാബി റോഡുകളിലെ 38 ശതമാനം വാഹനാപകടങ്ങള്‍ക്കും കാരണം ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.